മുംബൈയില്‍ വന്‍ തീപിടിത്തം: 12പേര്‍ മരിച്ചു

single-img
18 December 2017

മുംബൈ അന്ധേരിയില്‍ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ 12 പേര്‍ മരിച്ചു. അന്ധേരിയിലെ സഖി നാകയിലെ ബേക്കറിയിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് പുലര്‍ച്ചെ ഉണ്ടായ തീപിടിത്തത്തില്‍ നാല് പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. ഇവരെ സമീപത്തുള്ള രാജ്വാദി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തീപിടിത്തത്തെ തുടര്‍ന്നു കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങി കിടക്കുന്നുവെന്ന സംശയത്തെ തുടര്‍ന്നു അഗ്‌നിശമനസേന ഇവര്‍ക്കായി പരിശോധന നടത്തിവരികയാണ്. തീപിടിത്തത്തിന്‍രെ കാരണം വ്യക്തമായിട്ടില്ല.