വനിതാ എസ്​.​ഐയെ തോക്ക്​ ചൂണ്ടി നിർത്തി പീഡിപ്പിച്ച മൂന്നുപേർ അറസ്​റ്റിൽ

single-img
17 December 2017

ഭോപാൽ: മധ്യപ്രദേശിലെ വിദിഷയിൽ വനിതാ സബ്​ ഇൻസ്​പെക്​ടറെ പീഡിപ്പിച്ച സംഭവത്തിൽ മൂന്നു പേർ അറസ്​റ്റിൽ. വനിതാ പൊലീസ് ഉദ്യോഗസ്ഥയെ തോക്ക്​ ചൂണ്ടി നിർത്തി അസഭ്യം പറയുകയും പീഡിപ്പിക്കുകയുമായിരുന്നു.

സംഭവം പുറത്തുപറഞ്ഞാൽ ​ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തുമെന്ന്​ അക്രമികൾ ഭീഷണിപ്പെടുത്തുകയും ചെയ്​തു.

സബ്​ ഇൻസ്​പെക്​ടർ നൽകിയ പരാതിയിൽ പൊലീസ്​ മൂന്നുപേരെയും അറസ്​റ്റു ചെയ്തു. ഇവർക്കെതിരെ ലൈംഗിക അതിക്രമം, സ്​ത്രീത്വത്തെ അപമാനിക്കൽ, പൊതുസേവക​​ന്റെ കർത്തവ്യനിർവഹണത്തെ തടസപ്പെടുത്തൽ, മാരകായുധം കാണിച്ചുള്ള ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്