സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ ഉത്തേജകമരുന്ന് ഉപയോഗം; എറണാകുളം ജില്ലയിലെ അത്‌ലറ്റ് പിടിയിൽ

single-img
17 December 2017

കൊച്ചി: പാലായിൽ നടന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ ഉത്തേജകമരുന്ന് ഉപയോഗിച്ചതിന് എറണാകുളം ജില്ലയിലെ അത്‌ലറ്റ് പിടിയിൽ. മീറ്റിനിടെ നാഡാ സംഘം നടത്തിയ പരിശോധനയിലാണ് താരം കുടുങ്ങിയത്. മരുന്നടിച്ചതായി കണ്ടെത്തിയ അത്‌ലറ്റിന്‍റെ മെഡലുകൾ തിരിച്ചുവാങ്ങേണ്ടിവരും.

മീറ്റിനിടെ മരുന്നടിച്ചതിന് പിടിക്കപ്പെടുന്ന മൂന്നാമത്തെ താരമാണ് ഇത്.