തൃപ്പൂണിത്തുറയിൽ കവർച്ച; ഇതരസംസ്ഥാനക്കാരെ സംശയം

single-img
17 December 2017

കൊച്ചി: എറണാകുളം ഏരൂരില്‍ വീട്ടുകാരെ ആക്രമിച്ച് 50 പവൻ സ്വർണം മോഷ്ടിച്ചു.തൃ​​​പ്പൂ​​ണി​​​ത്തു​​​റ ഏ​​​രൂ​​​ർ എ​​​സ് എം​​​പി റോ​​​ഡി​​ൽ ന​​​ന്ദ​​​പ്പി​​​ള്ളി ആ​​​ന​​​ന്ദ​​​കു​​​മാ​​​റി​​​ന്‍റെ വീ​​​ട്ടി​​​ലാ​​​ണ് പു​​​ല​​​ർ​​​ച്ചെ ര​​​ണ്ടോ​​​ടെ ക​​​വ​​​ർ​​​ച്ച ന​​​ട​​​ന്ന​​​ത്. ഇ​​​ത​​​ര സം​​​സ്ഥാ​​​ന​​​ക്കാ​​​രാ​​​യ പത്തിലേറെപ്പേർ ക​​​വ​​​ർ​​​ച്ചാ​​സം​​ഘ​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്നെ​​ന്നാ​​ണു നി​​​ഗ​​​മ​​​നം

അതേസമയം സംഭവത്തിലെ പ്രതികളുടേതെന്ന് കരുതുന്ന ദൃശ്യങ്ങൾ പുറത്ത്. പ്രതികൾ തൃപ്പൂണിത്തുറയിലെ തിയേറ്ററിലെത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 11 പേരടങ്ങുന്ന സംഘം സെക്കന്റ് ഷോ സമയത്ത് നടന്ന് പോകുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്.

മുഖംമൂടിധാരികളായ ഏഴംഗ സംഘം എരൂർ മേഖലയിൽ‍ രാത്രി കറങ്ങി നടക്കുന്നതിന്റെ ദൃശ്യങ്ങളും നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. പതിനഞ്ചാം തീയതി തന്നെ ദൃശ്യങ്ങൾ ലഭിച്ചിരുന്നെങ്കിലും എരൂരിൽ വീട്ടുകാരെ ആക്രമിച്ച് അമ്പത് പവൻ കവർന്ന സംഭവത്തിനു പിന്നാലെയാണ് ഇത് പൊലീസ് കാര്യമായെടുത്തത്. പതിനാലാം തീയതി പുലർച്ചെ രണ്ടേ കാൽ മണി മുതൽ രണ്ടര മണി വരെയുളള സമയത്ത് എരൂരിലെ സ്വകാര്യ സ്ഥാപനത്തിന്റെ സിസിടിവി കാമറയിൽ പതിഞ്ഞതാണ് ഈ ദൃശ്യങ്ങൾ. മുഖംമൂടി ധരിച്ച ഏഴു പേർ സംഘം ചേർന്ന് റോഡിലൂടെ നടക്കുന്നതാണ് ദൃശ്യങ്ങളിലുളളത്.

തൃ​​​പ്പൂ​​​ണി​​​ത്തു​​​റ​​​യി​​​ൽ ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ വീ​​​ട്ടു​​​കാ​​​രെ കെ​​​ട്ടി​​​യി​​​ട്ടു ക​​വ​​ർ​​ന്ന​​ത് 50 പ​​​വ​​​നും 20,000 രൂ​​​പ​​​യും. വെ​​​ള്ളി​​​യാ​​​ഴ്ച പു​​ല​​ർ​​ച്ചെ എ​​​റ​​​ണാ​​​കു​​​ളം നോ​​​ർ​​​ത്തി​​​ലും ബു​​ധ​​നാ​​ഴ്ച കാ​​​സ​​​ർ​​​ഗോ​​​ഡ് ചീ​​​മേ​​​നി​​​യി​​​ലും ന​​ട​​ന്ന ക​​വ​​ർ​​ച്ച​​ക​​ൾ​​ക്കു പി​​ന്നാ​​ലെ​​യാ​​ണു ജ​​ന​​ങ്ങ​​ളെ പ​​രി​​ഭ്രാ​​ന്തി​​യി​​ലാ​​ക്കി വീ​​ണ്ടും ക​​വ​​ർ​​ച്ച. ചീ​​​മേ​​​നി​​​യി​​ൽ വീ​​ട്ട​​മ്മ​​യെ കൊ​​ല​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു.