ഗു​ജറാത്ത്​ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക്​ കനത്ത തോൽവിയുണ്ടാകും, എക്​സിറ്റ്​പോൾ പ്രവചനം അബദ്ധം: മേവാനി

single-img
17 December 2017

അഹമ്മദാബാദ്​: ഗു​ജറാത്ത്​ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക്​ കനത്ത തോൽവിയുണ്ടാകുമെന്ന്​ രാഷ്​ട്രീയ ദലിത്​ അധികാർ മഞ്ച്​ നേതാവ്​ ജിഗ്​നേഷ്​ മേവാനി. ബി.ജെ.പി ഭൂരിപക്ഷം നേടുമെന്ന്​ എക്​സിറ്റ്​പോൾ പ്രവചനങ്ങൾ ശുദ്ധ അസംബന്ധമാണ്​. ഗുജറാത്തിൽ ഇത്തവണ ബി.ജെ.പിക്ക്​ സർക്കാറുണ്ടാക്കാൻ കഴിയില്ലെന്നും മേവാനി പറഞ്ഞു. വഡ്​ഗാമിൽ റീപോളിങ്​ നടക്കുന്ന ബൂത്ത്​ സന്ദർശിച്ച്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വഡ്​ഗാമിലെ രണ്ടു ബൂത്തുകളിൽ ഇലക്​ട്രോണിക്​ വോട്ടിങ്​ മെഷീനിൽ മഷികൊണ്ടുള്ള അടയാളം കണ്ടത്​ ബി.ജെ.പി പരാതിപ്പെടുകയും വോട്ടെടുപ്പ്​ റദ്ദാക്കുകയും ചെയ്​തിരുന്നു. ഇവിടെ സ്വതന്ത്ര സ്​ഥാനാർത്ഥിയായ ജിഗ്​നേഷ്​ മേവാനിയുടെ തെരഞ്ഞെടുപ്പ്​ ചിഹ്നത്തിനടുത്താണ്​ മഷികൊണ്ടുള്ള അടയാളം കണ്ടത്​. രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന്​ ആറുബൂത്തുകളിലാണ്​ ഇന്ന്​ റീപോളിങ്​ നടക്കുന്നത്​.

തിങ്കളാഴ്​ചയാണ്​ വോ​ട്ടെണ്ണൽ നടക്കുക.