സാകിർ നായി​കിനെതിരെ റെഡ്​കോർണർ നോട്ടീസ് പുറപ്പെടുവിക്കുകയെന്ന ഇന്ത്യയുടെ അപേക്ഷ ഇൻറർപോൾ തള്ളി

single-img
17 December 2017

ന്യൂഡൽഹി: ഇസ്​ലാമിക പ്രഭാഷകൻ ഡോ. സാകിർ നായി​കിനെതിരെ റെഡ്​കോർണർ നോട്ടീസ്​ പുറപ്പെടുവിക്കണമെന്ന ഇന്ത്യയുടെ ആവശ്യം ഇൻറർപോൾ തള്ളി. നേരത്തേ, ഇതുസംബന്ധിച്ച്​ ​ ഇൻറർപോ​േളാ ഇന്ത്യയോ വിവിധ രാജ്യങ്ങളിലെ അന്വേഷണ ഏജൻസികൾക്ക്​ നൽകിയ വിവരങ്ങൾ ബന്ധ​​പ്പെട്ട രേഖയിൽ നിന്ന്​ നീക്കം ചെയ്യാനും ഇൻറർപോൾ നിർദേശിച്ചു.

അതേസമയം, റെഡ്​കോർണർ നോട്ടീസ്​ പുറപ്പെടുവിക്കാൻ വീണ്ടും അപേക്ഷ നൽകാൻ ദേശീയ അന്വേഷണ ഏജൻസി (എൻ.​ ഐ.എ) ശനിയാഴ്​ച രാത്രി തീരുമാനിച്ചു. അന്തർദേശീയ അറസ്​റ്റ്​ വാറൻറായ റെഡ്​കോർണർ നോട്ടീസ്​ ഇറക്കാനുള്ള കാരണങ്ങൾ സാകിർ നായികി​​​​ന്റെ കാര്യത്തിലില്ലെന്നാണ്​ ഇൻറർപോൾ വിലയിരുത്തൽ.