ആസാമിൽ ഭൂചലനം

single-img
17 December 2017

ഗുവഹാത്തി: ആസാമിൽ നേരിയ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലമാണ് അനുഭവപ്പെട്ടത്. ഞായറാഴ്ച 11.30ന് ആസാമിലെ ദേമാജിയിലാണ് ഭൂകമ്പമുണ്ടായത്. ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഡിസംബർ ആദ്യവാരവും ആസാമിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആസാമിലെ നോർത്ത് കാച്ചർ ഹിൽസിലാണ് അനുഭവപ്പെട്ടത്.