പാകിസ്​താനിൽ പള്ളിയിൽ സ്​ഫോടനം; അഞ്ച്​ മരണം

single-img
17 December 2017

ഇസ്​ലാമാബാദ്​: പാകിസ്​താനിലെ ക്വട്ടയിൽ ബോംബാക്രമണത്തിലും വെടിവെപ്പിലും അഞ്ചുപേർ കൊല്ലപ്പെട്ടു. രണ്ടു പേർക്ക്​ ഗുരുതര പരിക്ക്​. ക്വട്ട സർഗൂൺ റോഡിലെ ​ ബേതൽ മെമ്മോറിയൽ ചർച്ചിലാണ്​ സംഭവം.

അപകടത്തിൽ പരിക്കേറ്റവരെയും മരിച്ചവരെയും ആശുപത്രിയിലേക്ക്​ മാറ്റി.

നാല്​ മൃതദേഹങ്ങളും പരിക്കേറ്റ 20 ഒാളം പേരും ആശുപത്രിയിൽ ഉണ്ടെന്ന്​ അധികൃതർ സ്​ഥീരീകരിച്ചു. നഗരത്തിലെ ഏറ്റവും സുരക്ഷയുള്ള പ്രദേശത്തെ ചർച്ചിലാണ്​ ആക്രമണം നടന്നത്​.

പൊലീസും സുരക്ഷാ ഉദ്യോഗസ്​ഥരും പ്രദേശം വളഞ്ഞിരിക്കുകയാണ്​.

ചർച്ചിൽ പ്രാർഥന നടക്കുന്ന സമയത്ത്​ രണ്ട്​ ചാവേറുകൾ ആക്രമിച്ചുവെന്നാണ്​ കരുതുന്നത്​. അക്രമ സമയത്ത്​ 400ഒാളം വിശ്വാസികൾ ചർച്ചിലുണ്ടായിരുന്നു. സ്​ഫോടനത്തിനു ശേഷം വെടിവെപ്പുമുണ്ടയെന്നാണ്​ പ്രാഥമിക നിഗമനം.
ഇത് മെച്ചപ്പെടുത്താൻ സഹായിക്കുക!