പഞ്ചനക്ഷത്ര ഹോട്ടലുകളിൽ പെൺവാണിഭം; റെയ്ഡിൽ രണ്ട് നടികള്‍ പിടിയില്‍

single-img
17 December 2017

ഹൈദരാബാദ്: പെൺവാണിഭവുമായി ബന്ധപ്പെട്ട് ഹൈദരാബാദിലെ രണ്ട് പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ പോലീസ് നടത്തിയ റെയ്​ഡിൽ രണ്ട് ബോളിവുഡ് നടികള്‍ പിടിയിലായി. നിരവധി ഹിന്ദി, തെലുങ്ക് ചിത്രങ്ങളില്‍ വേഷമിട്ട റിച്ച സക്സേനയെയും ബംഗാളി ടി.വി. സീരിയിലുകളിലെ താരമായ സുബ്ര ചാറ്റര്‍ജിയുമാണ് അറസ്റ്റിലായത്.

ഹൈദരാബാദിലെ താജ് ബഞ്ചാര, താജ് ഡെക്കാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് പോലീസിന്റെ പ്രത്യേക ദൗത്യസേന ഇവരെ പിടികൂടിയത്. ഇവരില്‍ നിന്ന് മൊബൈല്‍ ഫോണുകളും 55,000 രൂപയും കണ്ടെടുത്തിട്ടുണ്ട്. ഇവര്‍ ഉള്‍പ്പെട്ട പെണ്‍വാണിഭ സംഘത്തിന്റെ പ്രധാന ഏജന്റ് ജനാര്‍ദന്‍ എന്ന ജനിക്കുവേണ്ടി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

മുംബൈയില്‍ നിന്ന് തിങ്കളാഴ്ച കാലത്താണ് നടികള്‍ ഹൈദരാബാദില്‍ എത്തിയത്. ഇടപാടുകാരിൽ നിന്ന് ഒരു രാത്രിക്ക് ഒരു ലക്ഷം രൂപ വരെയാണ് ഇവര്‍ ഈടാക്കിയിരുന്നതെന്ന് പോലീസ് പറഞ്ഞു.