വെയില്‍ ചൂടേറ്റ കുപ്പിവെള്ളം ഒരുകാരണവശാലും വാങ്ങി കുടിക്കരുത്

single-img
16 December 2017

വെള്ളം നിറച്ച പ്ലാസ്റ്റിക് കുപ്പികള്‍ ശക്തമായ വെയിലില്‍ തുറന്ന വാഹനങ്ങളില്‍ കൊണ്ടുപോകരുതെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. കൊടുംചൂടില്‍ പ്ലാസ്റ്റിക് കുപ്പികള്‍ രാസപരിണാമത്തിന് കാരണമാകുമെന്നു കമ്മിഷന്‍ നിരീക്ഷിച്ചു. ഇത് ആരോഗ്യത്തിന് ഹാനികരമാണ്.

പ്ലാസ്റ്റിക് കുപ്പികളില്‍ നിറച്ച വെള്ളം സൂര്യതാപമേല്‍ക്കുമ്പോള്‍ കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരകരോഗങ്ങള്‍ക്കു കാരണമാകുന്ന രാസപ്രവര്‍ത്തനഫലമായി വിഷമയമാകുമെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മിഷന്റെ ഇടപെടല്‍. ബിസ്‌ഫെനോള്‍എ കാന്‍സറുണ്ടാക്കുന്ന പ്രധാന വില്ലനാണ്.

മിനറല്‍ വാട്ടര്‍ നിറച്ച കുപ്പികള്‍ക്ക് ഐഎസ്ഒ മാര്‍ക്ക് ഉണ്ടെങ്കിലും അതു കുപ്പിയില്‍ നിറച്ചിരിക്കുന്ന വെള്ളം ശുദ്ധമാണെന്നതിന്റെ തെളിവല്ലെന്നു കമ്മിഷന്‍ നിരീക്ഷിച്ചു. നിര്‍മാണവേളയില്‍ പ്ലാസ്റ്റിക് കുപ്പികള്‍ സുരക്ഷിതമായിരിക്കും. എന്നാല്‍ ഇതില്‍ വെള്ളം നിറച്ചു തുറന്ന വാഹനങ്ങളില്‍ സൂര്യതാപമേറ്റ് കൊണ്ടുപോകുമ്പോഴാണ് ആരോഗ്യത്തിന് ഹാനികരമാകുന്നത്.