സച്ചിനു മുന്നില്‍ ബ്രെറ്റ് ലീ വീണ്ടും മുട്ടുമടക്കി

single-img
16 December 2017

സച്ചിന്‍ ബ്രെറ്റ് ലീ പോരാട്ടം ക്രിക്കറ്റ് ആരാധകര്‍ക്ക് ഏറെ ആവേശം നല്‍കുന്നതാണ്. കളിക്കളത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മുന്നില്‍ ബ്രെറ്റ് ലീ പലതവണ അടിയറവ് പറഞ്ഞിട്ടുണ്ട്. ഇത്തവണയും സച്ചിനു മുന്നില്‍ തോല്‍ക്കാനായിരുന്നു ബ്രെറ്റ് ലീയുടെ വിധി.

ഇത്തവണ ക്രിക്കറ്റ് മൈതാനത്ത് അല്ല ഇരുതാരങ്ങളും ഏറ്റുമുട്ടിയത്, മുംബൈയില്‍ നടന്ന കാര്‍ട്ടിങ് റെയ്‌സിലാണ് സച്ചിനും ബ്രെറ്റ് ലീയും പങ്കെടുത്തത്. മല്‍സരത്തില്‍ സച്ചിന്‍ വിജയിക്കുകയും ചെയ്തു. കാര്‍ട്ടിങ് റെയ്‌സില്‍ പങ്കെടുത്തതിന്റെ അനുഭവം വിവരിക്കുന്ന വിഡിയോ ലീ തന്റെ ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.