പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്താഴ്ച കേരളത്തില്‍

single-img
16 December 2017


തിരുവനന്തപുരം: ഓഖി ദുരിതബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തും. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ എത്തുമെന്നാണ് കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചിരിക്കുന്നത്. ആദ്യം പ്രധാനമന്ത്രി ലക്ഷദ്വീപ് സന്ദര്‍ശിക്കും.

ഇതിനുശേഷമായിരിക്കും കേരളത്തിലേക്ക് എത്തുന്നത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഓഖി ദുരിതബാധിതരെ സന്ദര്‍ശിച്ചതിനു പിന്നാലെയാണ് പ്രധാനമന്ത്രിയും എത്തുന്നത്. നരേന്ദ്ര മോദി സന്ദര്‍ശനം നടത്തണമെന്ന് ലത്തീന്‍ സഭാ നേതൃത്വം അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു.

തിരുവനന്തപുരത്തെത്തിയ രാഹുലിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. തങ്ങളുടെ പ്രശ്‌നങ്ങളും സങ്കടങ്ങളും ജനങ്ങള്‍ രാഹുലുമായി പങ്കുവയ്ക്കുകയും ചെയ്തിരുന്നു.