ഗര്‍ഭിണികള്‍ പ്രത്യേകിച്ച് ആദ്യ മൂന്നു മാസങ്ങളില്‍ ഒരു തരത്തിലുള്ള സൗന്ദര്യ വര്‍ധകങ്ങളും ഉപയോഗിക്കരുത്

single-img
16 December 2017


ഗര്‍ഭിണി വീട്ടിലുണ്ടെങ്കില്‍ വീട്ടിലെല്ലാവരും കണ്ണും കാതും തുറന്നിരിക്കണമെന്നാണ്. ഗര്‍ഭിണികളെ തനിച്ച് വീടിനു പുറത്തിറങ്ങാന്‍ പോലും പണ്ടത്തെ മുത്തശിമാര്‍ അനുവദിക്കുമായിരുന്നില്ല. ഇന്നത്തെക്കാലത്തെ ആളും ബഹളവുമില്ലാത്ത കൊച്ചു കുടുംബങ്ങളില്‍ ഇത്ര ശ്രദ്ധിക്കാനൊന്നും ആരുമുണ്ടാകില്ല.

അതുകൊണ്ടുതന്നെ പലകാര്യങ്ങളിലും ഇവര്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കാറില്ല. ഗര്‍ഭകാലത്ത് ചില ഭക്ഷണങ്ങള്‍ ഒഴിവാക്കണം എന്ന് എല്ലാരും കേട്ടിട്ടുണ്ടാകും എന്നാല്‍ ഗര്‍ഭകാലത്ത് മേക്കപ്പും ഒഴിവാക്കണം എന്നത് പലര്‍ക്കും അറിയില്ല. ഗര്‍ഭിണികള്‍ പ്രത്യേകിച്ച് ആദ്യ മൂന്നു മാസങ്ങളില്‍ ഒരു തരത്തിലുള്ള സൗന്ദര്യ വര്‍ധകങ്ങളും ഉപയോഗിക്കരുത്.

സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ അടങ്ങിയ രാസവസ്തുക്കള്‍ ഭ്രൂണത്തിന്റെ തലച്ചോറിന്റെ വികാസത്തെ ബാധിക്കുകയും കുട്ടിക്ക് ഓട്ടിസം ബാധിക്കാനുളള സാധ്യത കൂട്ടുകയും ചെയ്യും. കൂടാതെ കുഞ്ഞിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും.

മേക്കപ്പിന് ഉപയോഗിക്കുന്ന വസ്തുക്കളില്‍ മാരകമായ രാസവസ്തുക്കളാണ് അടങ്ങിയിരിക്കുന്നത്. ഇത് ഗര്‍ഭമലസല്‍, വന്ധ്യത, പ്രായപൂര്‍ത്തിയെത്തുന്നത് വൈകിപ്പിക്കുക, ഹോര്‍മോണ്‍ വ്യതിയാനം, എന്‍ഡൊക്രൈന്‍ ഗ്ലാന്‍ഡിനു തകരാറ്, മാസം തികയാതെയുളള പ്രസവം, ജനനവൈകല്യങ്ങള്‍, എന്‍ഡോമെട്രിയാസിസ് ഇവയ്ക്ക് കാരണമാകും.

ക്രീമുകളും, ജെല്ലുകളുമാണ് ഏറ്റവും അപകടകരം. മുഖക്കുരു മാറാനുള്ള ക്രീമുകളില്‍ റെറ്റിനോയിഡുകള്‍ ഉണ്ട്. ഇതും ഗര്‍ഭസ്ഥശിശുവിനെ ബാധിക്കാം.