കല്‍ക്കരി അഴിമതിക്കേസില്‍ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോഡയ്ക്ക് 3 വര്‍ഷം തടവ്

single-img
16 December 2017


കല്‍ക്കരി അഴിമതിക്കേസില്‍ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോഡയ്ക്ക് മൂന്നുവര്‍ഷം തടവും 25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഡല്‍ഹി സി.ബി.ഐ പ്രത്യേക കോടതിയുടേതാണ് വിധി. കേസില്‍ മധുകോഡ കുറ്റക്കാരനാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു.

മധു കോഡയ്ക്ക് പുറമെ കേസില്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയ മുന്‍ കല്‍ക്കരി സെക്രട്ടറി എച്ച്.സി.ഗുപ്ത, മുന്‍ ചീഫ് സെക്രട്ടറി എ.കെ.ബസു എന്നിവരുടെ ശിക്ഷയും ഉടന്‍ വിധിക്കും. 2008ല്‍ അമര്‍ കോണ്ട മുര്‍ ഗോഡല്‍ കല്‍ക്കരി ഖനി ഇടപാടില്‍ 380 കോടിയുടെ അനധികൃത ഇടപാട് നടന്നുവെന്ന കേസിലാണ് നടപടി.