നീല ടീഷര്‍ട്ടും നീല ജീന്‍സും കൂളിംങ് ഗ്ലാസ്സുമായി പുതിയ രൂപമാറ്റത്തോടെ സൂപ്പര്‍സ്റ്റാര്‍ പൊതുവേദിയില്‍; ആരാധകരുടെ ആവേശം അണപൊട്ടി

single-img
16 December 2017

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സൂപ്പര്‍സ്റ്റാര്‍ ചിത്രം ഒടിയനിലെ മോഹന്‍ലാലിന്റെ പുതിയ രൂപം ആരാധകരെ അത്ഭുതപ്പെടുത്തുന്നതാണ്. കഴിഞ്ഞ ദിവസം താരം എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്നതിന്റെ ചിത്രമാണ് പ്രചരിച്ചിരുന്നതെങ്കില്‍ ഇന്ന് കൊച്ചിയിലെ പൊതു ചടങ്ങില്‍ പങ്കെടുക്കാന്‍ താരം എത്തിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ മുഴുവന്‍.

ഇടപ്പള്ളിയിലെ ഒരു ഷോറൂമിന്റെ ഉദ്ഘാടനത്തിനാണ് സൂപ്പര്‍സ്റ്റാര്‍ എത്തിയത്. നീല ടീഷര്‍ട്ടും ഷെയ്ഡ് ഗ്ലാസും അണിഞ്ഞ് ആരാധകര്‍ക്ക് നടുവിലേയ്ക്ക് ചെറുപ്പക്കാരനായി ലാല്‍ എത്തിയപ്പോള്‍ ആരാധകര്‍ക്ക് അത് ഇരട്ടി മധുരം തന്നെയായിരുന്നു.