മാധവികുട്ടി കമലാ സുരയ്യ ആയത് ലൗ ജിഹാദ് മൂലം: വര്‍ഗീയ വിഷം ചീറ്റി പരിവാര്‍ നേതാവ്: വീഡിയോ

single-img
16 December 2017

തപസ്യ തിരുവനന്തപുരം ജില്ല അദ്ധ്യക്ഷൻ ഡോ. അനിൽ വൈദ്യമംഗലം സംസാരിക്കുന്നു. സാംസ്കാരിക അധിനിവേശത്തിന്റെ " പട" യോട്ടങ്ങൾ…പദ്മാവതി ,സെക്സി ദുർഗ്ഗ ,ടിപ്പു , ആമി , നാളെ നമ്മുടെ കിടപ്പറയിലും…

Posted by Thapasya Tvm on Friday, December 15, 2017

‘ നാലപ്പാട്ടെ എഴുത്തുകാരിയായിരുന്ന കമല എന്ന് പറയുന്ന മാധവിക്കുട്ടി എന്ന് പറയുന്ന എഴുത്തുകാരിയെ അവരുടെ ജീവിതകാലം മുഴുവന്‍, മനോഹരമായ രചനകളിലൂടെ ഭാരതീയമാ ബിംബകല്‍പ്പനകളെ അമ്മാനമാടി കവിത രചിച്ച ബാലാമണിയമ്മയുടെ പാരമ്പര്യത്തിലുള്ള കമലയെ ലൗ ജിഹാദിന്റെ മറവില്‍ മതംമാറ്റി സ്വന്തം ശാരീരികമായ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വേണ്ടി ഉപയോഗിക്കാന്‍ ശ്രമിച്ചിട്ട് അവസാനം അവരെ കരിമ്പിന്‍ചണ്ടിയെ പോലെ വലിച്ചെറിഞ്ഞ് ലൗ ജിഹാദിന്റെ പ്രതീകമാക്കി മാറ്റിയപ്പോള്‍ ആ കമലയെ മാറ്റി ആമിയെന്ന പേരോട് കൂടി ഒരു പുതിയകാല രചനയ്ക്കും ആക്കം കൂട്ടുകയാണ് നവകാല ചലച്ചിത്രകാരന്മാര്‍ എന്നു പറയുമ്പോള്‍ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പലതാണ്’

ആര്‍എസ്എസിന്റെ ഉപസംഘടനകളില്‍ ഒന്നായ തപസ്യയുടെ തിരുവനന്തപുരം ജില്ലാ അധ്യക്ഷന്‍ അനില്‍ വൈദ്യമംഗലത്തിന്റെ വാക്കുകളാണിത്. എഴുത്തുകാരി മാധവിക്കുട്ടിയുടെ മതംമാറ്റം ലൗ ജിഹാദാണെന്ന ആരോപണമാണ് പരിവാര്‍ സംഘടനാ നേതാവ് ഉന്നയിച്ചിരിക്കുന്നത്.

റാണി പത്മിനിയെക്കുറിച്ചും ഉണ്ണിയാര്‍ച്ചയെക്കുറിച്ചും സെക്‌സി ദുര്‍ഗ്ഗയെക്കുറിച്ചും പറഞ്ഞ ശേഷമാണ് പരിവാര്‍ നേതാവ് മാധവിക്കുട്ടിയെക്കുറിച്ചുള്ള പരാമര്‍ശം നടത്തുന്നത്. കേരളത്തിലുള്ള എല്ലാ മതംമാറ്റങ്ങളും ലൗ ജിഹാദിന്റെ ലേബലില്‍ ചിത്രീകരിക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങളുടെ ഇടയിലാണ് മാധവിക്കുട്ടിയുടെ പേരില്‍ രംഗത്ത് എത്തിയിരിക്കുന്നത്.