ഭാര്യയെ കൊന്ന് മലയിടുക്കില്‍ തള്ളിയ യുവാവ് അറസ്റ്റില്‍

single-img
16 December 2017

ഭാര്യയെ കൊലപ്പെടുത്തി മലയിടുക്കില്‍ തള്ളിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി സ്വദേശിയായ ലളിത് ജയിനാണ് പൊലീസ് പിടിയിലായത്. ഇയാളൊടൊപ്പം അടുത്ത ബന്ധുക്കളെയും കൊലപാതകത്തിന് കൂട്ടുനിന്നതിന്റെ പേരില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ച പുലര്‍ച്ചെ ഭാര്യയെ കാണാനില്ലെന്ന് ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ മാതാപിതാക്കള്‍ തങ്ങള്‍ക്ക് ലളിതിനെ സംശയമുണ്ടെന്ന് പൊലീസിനെ അറിയിച്ചു. പിന്നീട് പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെ പിടിച്ചു നില്‍ക്കാനാകാതെ ലളിത് കുറ്റം സമ്മതിക്കുകയായിരുന്നു.

ഏഴ് വര്‍ഷം മുമ്പാണ് ലളിതുമായി സില്‍ക്കിയുടെ വിവാഹം നടന്നത്. ഭാര്യയുമായി സ്ഥിരം വഴക്കിടാറുള്ള ലളിത് യുവതിയെ ഇക്കഴിഞ്ഞ ഡിസംബര്‍ മൂന്നിന് ഒരു ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ലളിത്, തന്റെ ബന്ധുക്കളുടെ സഹായത്തോടെ മസൂരിയിലെ ഒരു മലയിടുക്കില്‍ സില്‍ക്കിയുടെ ശവശരീരം ഉപേക്ഷിച്ചു.