വോട്ടെണ്ണുന്നതിന് മുമ്പെ ഫലസൂചനകള്‍ നല്‍കിയ ചാനല്‍ വെട്ടിലായി: ഗുജറാത്തില്‍ ബിജെപി മുന്നേറുന്നുവെന്ന് സിഎന്‍ബിസി

single-img
16 December 2017

ഗുജറാത്ത് വോട്ടെടുപ്പില്‍ ഇവിഎം തകരാറുകളും കൃത്രിമങ്ങളും സംഭവിച്ചു എന്ന പരാതി ശക്തമായിരിക്കെയാണ് ദേശീയ ചാനലായ സിഎന്‍ബിസിക്ക് വന്‍ അബദ്ധം പിണഞ്ഞത്. തിങ്കളാഴ്ച വോട്ട് എണ്ണാനിരിക്കെ ഇന്നലെ തന്നെ ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ബിജെപി മുന്നിട്ടു നില്‍ക്കുന്നവെന്ന ഫല സൂചനകള്‍ പുറത്തുവിട്ടതാണ് സിഎന്‍ബിസിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന നിലയിലേക്ക് എത്തിച്ചത്.

ഹിമാചലില്‍ ബിജെപി വ്യക്തമായ ഭൂരിപക്ഷത്തിലേക്കെന്നും ഗുജറാത്തില്‍ മുഴുവന്‍ സീറ്റുകളിലും ബിജെപി മുന്നിട്ടുനില്‍ക്കുകയാണെന്നും ചാനല്‍ ട്വീറ്റ് ചെയ്തു. സംഭവം വിവാദമായതോടെ തങ്ങള്‍ക്ക് അബദ്ധം സംഭവിച്ചതാണെന്നും തെരഞ്ഞെടുപ്പ് ഫലം തല്‍സമയം നല്‍കുന്നതിന്റെ തയാറെടുപ്പുകളുടെ ഭാഗമായി പരീക്ഷിച്ചുനോക്കിയത് പരസ്യപ്പെട്ടതാണെന്നും ഇതില്‍ നിര്‍വ്യാജം ഖേദിക്കുന്നതായും ചാനല്‍ പിന്നീട് ട്വീറ്റ് ചെയ്തു.

മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ന്യൂസ് 18 ഗ്രൂപ്പിന്റെ ഭാഗമാണ് സിഎന്‍ബിസി ആവാസ്.