12 ട്രെയിനുകള്‍ റദ്ദാക്കി; 25 ട്രെയിനുകള്‍ വൈകിയോടുന്നു

single-img
15 December 2017

ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടതിനെ തുടര്‍ന്നു ഡല്‍ഹിയില്‍ 12 ട്രെയിനുകള്‍ റദ്ദാക്കി. 25 ട്രെയിനുകളാണ് മൂടല്‍മഞ്ഞുമൂലം വൈകിയോടുന്നത്. രണ്ടു ട്രെയിനുകളുടെ സമയം പുനഃക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്.

മൂടല്‍മഞ്ഞിനെ തുടര്‍ന്നു ബുധനാഴ്ചയും ഡല്‍ഹിയില്‍ ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു. 13 ട്രെയിനുകളാണ് ബുധനാഴ്ച റദ്ദാക്കിയത്. ഡല്‍ഹിയില്‍ കഴിഞ്ഞ ഒരു മാസത്തോളമായി കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെടുകയാണ്.