മുന്നണി മാറ്റത്തിനൊരുങ്ങി ബിഡിജെഎസ്; ബി.ജെ.പി വെച്ചു നീട്ടിയാലും അധികാരങ്ങള്‍ വേണ്ടെന്ന് തുഷാര്‍ വെള്ളാപ്പള്ളി

single-img
15 December 2017

തിരുവനന്തപുരം: എന്‍.ഡി.എ മുന്നണിയില്‍ നിന്നും ബി.ഡി.ജെ.എസ് അകലുന്നുവെന്നതിന്റെ വ്യക്തമായ സൂചന നല്‍കി പാര്‍ട്ടി പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. അധികാരത്തിലെത്താന്‍ ആരുമായും സഹകരിക്കുമെന്നും മുന്നണിമാറ്റം വേണമെന്നത് പാര്‍ട്ടിക്കുള്ളിലെ ആവശ്യമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

എന്‍.ഡി.എയില്‍ ചേരുമ്പോള്‍ തങ്ങള്‍ക്ക് ഏറെ വാഗ്ദ്ധാനങ്ങള്‍ നല്‍കിയിരുന്നു. ഇനി അവ വച്ച് നീട്ടിയാലും ബി.ഡി.ജെ.എസ് വാങ്ങില്ല. നിലവില്‍ ബി.ഡി.ജെ.എസ് എന്‍.ഡി.എയുടെ ഭാഗമാണ്. എല്‍.ഡി.എഫിനോടും യു.ഡി.എഫിനോടും തങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള അയിത്തമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള സ്ഥാപനങ്ങളില്‍ സ്ഥാനമാനങ്ങള്‍ വേണമെന്ന് ബി.ഡി.ജെ.എസ് കേന്ദ്ര സംസ്ഥാന ബി.ജെ.പി നേതൃത്വങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ബി.ജെ.പി തീരുമാനമെടുക്കാത്തതാണ് കടുത്ത തീരുമാനത്തിലേക്ക് പോകാന്‍ പ്രേരിപ്പിച്ചിട്ടുള്ളത്.

എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പലവട്ടം ആവര്‍ത്തിച്ച അതൃപ്തിയാണ് തുഷാര്‍ വെള്ളാപ്പള്ളിയും ഇപ്പോള്‍ പങ്കുവയ്ക്കുന്നത്.