വീരേന്ദ്ര സേവാഗിന് നാണക്കേടിന്റെ റെക്കോഡ്: അതും അഫ്രീദിക്ക് ഹാട്രിക് നല്‍കി കൊണ്ട്: വീഡിയോ

single-img
15 December 2017


https://www.youtube.com/watch?v=Za4uwoZCUXs

വീരേന്ദ്ര സേവാഗ് വീണ്ടും ക്രീസിലിറങ്ങിയപ്പോള്‍ ആരാധകര്‍ ഒരുപാട് പ്രതീക്ഷിച്ചു. പക്ഷേ സംഭവിച്ചത് മറിച്ചായിരുന്നു. നേരിട്ട ആദ്യ പന്തില്‍ തന്നെ താരം പുറത്ത്. ടി10 ക്രിക്കറ്റ് ലീഗിലാണ് സംഭവം. സെവാഗ് ക്യാപ്റ്റനായ മറാത്ത അറേബ്യന്‍സും, പക്തൂണ്‍സും തമ്മിലായിരുന്നു മത്സരം.

മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പക്തൂണ്‍സ് 10 ഓവറില്‍ 121 റണ്‍സ് അടിച്ചെടുത്തു. മറുപടി ബാറ്റിങ്ങിലാണ് സെവാഗ് പൂജ്യത്തിന് പുറത്തായത്. അഫ്രീദിയുടെ അഞ്ചാം ഓവറില്‍ റെലി റോസോ, ഡൈ്വന്‍ ബ്രാവോ എന്നിവരെ തുടരെ പുറത്താക്കി ഹാട്രിക് ചാന്‍സില്‍ നില്‍ക്കുമ്പോഴാണ് ആറാമനായി സെവാഗ് ഇറങ്ങുന്നത്.

എന്നാല്‍ സെവാഗ് അഫ്രീദിയുടെ പന്തില്‍ എല്‍ബിയില്‍ കുടുങ്ങി. സെവാഗ് പൂജ്യത്തിന് പുറത്തായതോടെ ആദ്യ പന്തില്‍ പുറത്താവുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് സെവാഗിനെ തേടി എത്തിയത്. കളിയില്‍ മറാത്ത 25 റണ്‍സിന് തോല്‍ക്കുകയും ചെയ്തു. ടി10 മത്സരത്തിലെ ആദ്യ ഹാട്രിക് എന്ന നേട്ടം അഫ്രീദി സ്വന്തമാക്കി റെക്കോഡിടുകയും ചെയ്തു.