‘മെലിഞ്ഞുണങ്ങി’ മോഹന്‍ലാല്‍: പുതിയ ചിത്രങ്ങള്‍ പുറത്ത്

single-img
15 December 2017

18 കിലോ ശരീരഭാരം കുറച്ച് മുപ്പതുകാരന്‍ മാണിക്യനായി മാറിയ മോഹന്‍ലാലിന്റെ പുത്തന്‍ലുക്ക് കഴിഞ്ഞ ദിവസം തരംഗമായി മാറിയിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പുറത്തുവന്നു.

വിമാനത്താവളത്തില്‍ നിന്നും പുറത്തേക്കുവരുന്ന മോഹന്‍ലാലിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ക്ലീന്‍ ഷേവ് ലുക്കില്‍ തീരെ മെലിഞ്ഞ മോഹന്‍ലാലിനെയാണ് ഈ ചിത്രങ്ങളില്‍ കാണാനാകുക.