കേരളത്തിലെ ആദ്യ ആറുവരി ബൈപ്പാസിനു കേന്ദ്രസര്‍ക്കാരിന്റെ അനുമതി

single-img
15 December 2017

ന്യൂഡല്‍ഹി: കേരളത്തിലെ ആദ്യ ആറുവരി ബൈപ്പാസിനു കേന്ദ്രസര്‍ക്കാരിന്റെ അനുമതി. കോഴിക്കോട് വെങ്ങളം മുതല്‍ ഇടിമുഴിക്കല്‍ വരെ ബൈപ്പാസ് നിര്‍മിക്കുന്നതിനാണ് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചിരിക്കുന്നത്. 1,425 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്. എം.കെ. രാഘവന്‍ എംപിയുടെ ഇടപെടലിനെ തുടര്‍ന്നാണ് കേന്ദ്രനടപടി.