രാജ്യതലസ്ഥാനത്ത് ബോംബാക്രമണ ഭീഷണി: സുരക്ഷ കര്‍ശനമാക്കി

single-img
15 December 2017


ഡല്‍ഹിയില്‍ ബോംബാക്രമണം ഉണ്ടാകുമെന്ന ഭീഷണിയെ തുടര്‍ന്ന് നഗരത്തില്‍ സുരക്ഷ കര്‍ശനമാക്കി. ഡല്‍ഹിയിലെ ഖാന്‍ മാര്‍ക്കറ്റ് പ്രദേശത്ത് ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശത്തെ തുടര്‍ന്ന് പ്രദേശത്ത് പൊലീസ് സംഘം തിരച്ചില്‍ നടത്തുകയാണ്.

ബോംബ്, ഡോഗ് സ്‌ക്വാഡുകള്‍ നടത്തിയ തിരച്ചിലില്‍ സംശയകരമായ സാഹചര്യത്തില്‍ ഒന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് പറഞ്ഞു. എന്നാലും മുന്‍കരുതല്‍ എന്ന നിലയ്ക്ക് ഇന്ന് മുഴുവന്‍ പ്രദേശം പൊലീസ് നിയന്ത്രണത്തിലായിരിക്കുമെന്നും ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഇന്ന് വൈകുന്നേരം നാല് മണിക്ക് ഇവിടെ ബോംബ് സ്‌ഫോടനമുണ്ടാകുമെന്ന് തനിക്ക് വാട്‌സ്ആപ്പ് സന്ദേശം ലഭിച്ചതായി ഒരു യുവാവാണ് പൊലീസിനെ അറിയിച്ചത്. ഇതിനെ തുടര്‍ന്നാണ് സ്ഥലത്തെത്തിയ പൊലീസ് സംഘം ശക്തമായ പരിശോധന നടത്തുന്നത്.