സരിത നായരുടെ അപ്പീല്‍ കോടതി തള്ളി

single-img
14 December 2017

സോളാര്‍ തട്ടിപ്പു കേസില്‍ പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് വിധിച്ച ശിക്ഷയ്‌ക്കെതിരേ സരിത എസ്. നായര്‍ നല്‍കിയ അപ്പീല്‍ ജില്ലാ സെഷന്‍സ് കോടതി തള്ളി. സോളര്‍ തട്ടിപ്പിലെ ഏറ്റവും വലിയ തുകയുടെ കേസാണിത്. സരിതയ്ക്കും ബിജു രാധാകൃഷ്ണനും മജിസ്‌ട്രേട്ട് കോടതി മൂന്നു വര്‍ഷവും മൂന്നു മാസവും തടവും 1.2 കോടി രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു.
സോളര്‍ പ്ലാന്റ് സ്ഥാപിക്കാമെന്ന് വാഗ്ദാനം നല്‍കി പ്രവാസിയായ ഇടയാറന്മുള കോട്ടയ്ക്കകം ബാബുരാജില്‍നിന്ന് 1.19 കോടി തട്ടിയെടുത്തെന്നാണ് കേസ്.