ഗുജറാത്ത് ബി.ജെ.പി നേടുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

single-img
14 December 2017

ഗുജറാത്തിലും ഹിമാചലിലും ബിജെപി ഭരണം നേടുമെന്ന് എക്സിറ്റ് പോൾ ഫലം. ഗുജറാത്തിൽ രണ്ടു ഘട്ടമായി നടന്ന വോട്ടെടുപ്പ് അവസാനിച്ച സാഹചര്യത്തിലാണ് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നത്.

ഗുജറാത്തിലും ഹിമാചലിലും ബി.ജെ.പി നേടുമെന്നാണ് ടൈംസ് നൗ നടത്തിയ സര്‍വ്വെയില്‍ ചൂണ്ടിക്കാട്ടുന്നത്. ഗുജറാത്തില്‍ ബി.ജെ.ക്ക് 109 സീറ്റും കോണ്‍ഗ്രസിന് 70 സീറ്റും മറ്റുള്ളവര്‍ക്ക് മൂന്ന് സീറ്റുകളും ലഭിക്കുമെന്നുമെന്നാണ് പ്രവചനം.

ഹിമാചലില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ ബി.ജെ.പി ഭരണമെന്നാണ്‌ ഇന്ത്യാടുഡെ സര്‍വ്വെ ചൂണ്ടിക്കാട്ടുന്നത്. ഹിമാചല്‍ പ്രദേശില്‍ ബിജെപി 51 സീറ്റും കോണ്‍ഗ്രസ് 16 സീറ്റും നേടുന്നമെന്നും ടൈംസ് നൗ സര്‍വേ പറയുന്നു. ബിജെപിക്ക് 47-55 സീറ്റുകളും 13-20 സീറ്റുകളും ലഭിക്കുന്ന് ഇന്ത്യാ ടുഡേയുടെ സര്‍വേയും വ്യക്തമാക്കുന്നു.

ഗുജറാത്ത് തിരഞ്ഞെടുപ്പ് എക്സിറ്റ് പോൾ ഫലങ്ങൾ ഇങ്ങനെ: ടൈംസ് നൗ ബിജെപി അധികാരം നിലനിർത്തും. 109 സീറ്റുകൾ വരെ നേടും. കോൺഗ്രസ് നില മെച്ചപ്പെടുത്തും. 70 സീറ്റുകൾ വരെ നേടും റിപ്പബ്ലിക് ടിവി ബിജെപി 108 സീറ്റ്. കോൺഗ്രസ് 78 സീറ്റ് സീ വോട്ടർ ബിജെപി 116, കോൺഗ്രസ് 64

ന്യൂസ് എക്സ് ബിജെപി 110–120, കോൺഗ്രസ് 65–75 ഇന്ത്യ ടുഡേ– ആക്സിസ് ബിജെപി 99–113, കോൺഗ്രസ് 68–84, മറ്റുള്ളവർ 1–4

ഹിമാചൽ തിരഞ്ഞെടുപ്പ് എക്സിറ്റ് പോൾ ഫലങ്ങൾ: ആകെ 68 സീറ്റ്

ഇന്ത്യാ ടുഡേ സർവേ 55 സീറ്റ് ബിജെപിക്ക്. കോൺഗ്രസ് തകർന്നടിയും

സീവോട്ടർ ബിജെപി: 41, കോൺഗ്രസ്: 25, മറ്റുള്ളവർ: 2