കൊച്ചിയിലിറങ്ങേണ്ട 10 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

single-img
14 December 2017

കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ വഴിതിരിച്ചുവിടുന്നു. റണ്‍വേ കാണാന്‍ സാധിക്കാത്ത വിധത്തില്‍ മൂടല്‍മഞ്ഞ് വ്യാപിച്ചതോടെ 10 വിമാനങ്ങള്‍ക്ക് ലാന്‍ഡ് ചെയ്യാനായില്ല. ഗള്‍ഫില്‍ നിന്നുള്ള അഞ്ചു വിമാനങ്ങളെയും അഞ്ച് ആഭ്യന്തര സര്‍വീസുകളെയുമാണ് മൂടല്‍മഞ്ഞ് ബാധിച്ചത്. ഇതേത്തുടര്‍ന്ന് ഈ വിമാനങ്ങള്‍ കോഴിക്കോട്, തിരുവനന്തപുരം, ചെന്നൈ വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു.