‘ദൈവത്തിനു തെറ്റു പറ്റിയിട്ടില്ല; അവനു ദൈവം നിശ്ചയിച്ച പ്രായം 25 വയസ്സായിരുന്നു’: സ്വന്തം മകന്റെ ശവസംസ്‌കാര ശുശ്രൂഷയില്‍ അമ്മ നടത്തിയ വികാരനിര്‍ഭരമായ വിടവാങ്ങല്‍ പ്രസംഗം

single-img
14 December 2017

Eulogy for my bhai ( Vinu Kurian Jacob ) by my Mom ( Mariamma Jacob )

Posted by Joe Jacob on Tuesday, December 12, 2017

സ്വന്തം മകന്റെ ശവസംസ്‌കാര ശുശ്രൂഷയില്‍ മകനെ ഓര്‍മിച്ചുകൊണ്ട് ഒരമ്മ നടത്തിയ പ്രസംഗം സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്ത് മാതൃത്വത്തിന്റെ മഹത്വത്തെ വാനോളം വാഴ്ത്തുകയാണ്. മകന്‍ വിനു കുര്യന്‍ ജേക്കബിന്റെ (25) സംസ്‌കാര ശുശ്രൂഷയ്ക്കു തൊട്ടുമുന്‍പായിരുന്നു അമ്മ മറിയാമ്മ ജേക്കബിന്റെ സാന്ത്വനവാക്കുകള്‍.

മകന്റെ സ്‌നേഹസ്മരണകള്‍ പങ്കിട്ടും ദൈവഹിതമെന്നു സ്വയം സമാധാനിച്ചും മറിയാമ്മ നടത്തിയ 13 മിനിറ്റ് പ്രസംഗം നാലുദിവസം മുന്‍പാണു ഫെയ്‌സ്ബുക്കിലെത്തിയത്.

‘ദൈവത്തിനു തെറ്റു പറ്റിയിട്ടില്ല; അവനു ദൈവം നിശ്ചയിച്ച പ്രായം 25 വയസ്സായിരുന്നു’. ‘ഈ കള്ളക്കുട്ടന്‍ ഈ വീടിന്റെ മുറ്റത്തുകൂടി എന്നെ ഒത്തിരി ഓടിച്ച് കളിച്ചതാ, ദൈവത്തിന്റെ ഇഷ്ടപ്രകാരം അവന്‍ മുമ്പേ പോകുകാ..അതിന് ആരും സങ്കടപ്പെടേണ്ട..’. മരണം കവര്‍ന്നെടുത്ത മകന്‍ വിനുവിന്റെ മുഖത്തു നോക്കി മറിയാമ്മ ഇടറാതെ പറഞ്ഞു.

പാണ്ടിശേരിഭാഗം ഗവ.എല്‍പി സ്‌കൂള്‍ അധ്യാപികയാണു മറിയാമ്മ ജേക്കബ്. കഴിഞ്ഞ അഞ്ചിനു ചെങ്ങന്നൂരില്‍ വിനു സഞ്ചരിച്ച ഇരുചക്രവാഹനം ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിച്ചുള്ള അപകടത്തിലാണു വിനു മരിച്ചത്. ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് ജേതാവാണ് വിനു.

2014ല്‍ കശ്മീരില്‍ നിന്ന് കന്യാകുമാരി വരെ കാറില്‍ 3,888 കിലോമീറ്റര്‍ 52 മണിക്കൂര്‍ 58 മിനിറ്റ് കൊണ്ട് പൂര്‍ത്തിയാക്കിയാണ് വിനു ലിംക ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടിയത്. വിനുവിന്റെ സഹോദരന്‍ ജോ ആണ് അമ്മയുടെ പ്രസംഗം ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.