ക്യൂ നിന്ന് വോട്ട് ചെയ്ത് സ്റ്റാറായി: റോഡ് ഷോ നടത്തി അത് ‘കുളമാക്കി’: വിവാദങ്ങള്‍ വിട്ടൊഴിയാതെ മോദി

single-img
14 December 2017

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സബര്‍മതില്‍ റാണിപില്‍ 115ആം ബുത്തില്‍ വോട്ട് ചെയ്തു. ഉച്ചയ്ക്ക് 12.15ഓടെ വോട്ടര്‍മാര്‍ക്കൊപ്പം ക്യൂ നിന്നാണ് മോദി വോട്ട് ചെയ്തതെന്നത് ശ്രദ്ധേയമായി.

വോട്ട് ചെയ്തശേഷം മഷി പുരണ്ട വിരല്‍ ഉയര്‍ത്തി ആള്‍ക്കൂട്ടത്തിന് ഇടയിലൂടെ മോദി നടന്നത് രാഷട്രീയ വിവാദമായി. ഇതിനിടെ വോട്ട് ചെയ്തതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി റോഡ് ഷോ നടത്തിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

പ്രാദേശിക ചാനലിന് അഭിമുഖം നല്‍കിയെന്നതിന്റെ പേരില്‍ ഇന്നലെ ബിജെപി നല്‍കിയ പരാതില്‍ കോണ്‍ഗ്രസിന്റെ നിയുക്ത ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയിച്ചിരുന്നു. മുംബൈയില്‍ നാവികസേനയുടെ പ്രഥമ സ്‌കോര്‍പീന്‍ ക്‌ളാസ് അന്തര്‍വാഹിനി ഐഎന്‍എസ് കല്‍വരി രാജ്യത്തിന് സമര്‍പ്പിച്ചതിന് ശേഷമാണ് പ്രധാനമന്ത്രി വോട്ട് ചെയ്യാനായി ഗുജറാത്തിലെത്തിയത്. സിറ്റിംഗ് എം.എല്‍.എ അരവിന്ദ് പട്ടേലാണ് മണ്ഡലത്തില്‍ ബി.ജെ,പി സ്ഥാനാര്‍ത്ഥി.