കാസര്‍കോട് മോഷ്ടാക്കള്‍ റിട്ട.അധ്യാപികയെ കഴുത്തറുത്ത് കൊന്നു

single-img
14 December 2017

കാസര്‍ഗോഡ്: ചീമേനിയില്‍ റിട്ട.അധ്യാപികയെ മോഷണസംഘം കഴുത്തറുത്ത് കൊന്നു. ചീമേനി സ്വദേശി പി വി ജാനകി(65)യാണ് മരിച്ചത്. വെട്ടേറ്റ ഭര്‍ത്താവ് കൃഷ്ണനെ ഗുരുതര പരിക്കുകളോടെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ശ്ച രാത്രിയോടെയാണ് അന്യ ഭാഷ സംസാരിക്കുന്ന മൂന്നംഗ മുഖം മൂടി സംഘം കൊലപാതകം നടത്തിയത്.
ദമ്പതികള ആക്രമിച്ച് ജാനകി അണിഞ്ഞിരുന്ന മാല, വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍, 50,000 രൂപ എന്നിവയാണ് കവര്‍ന്നത്.

മോഷണ ശ്രമം തടയുന്നതിനിടെ മോഷ്ടാക്കളിലൊരാള്‍ ആയുധമുപയോഗിച്ച് ജനകിയുടെ കഴുത്തിന് കുത്തുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച കൃഷ്ണന് ഗുരുതര പരിക്കേറ്റു. മോഷ്ടാക്കള്‍ പോയ ഉടനെ കൃഷ്ണന്‍ തന്നെയാണ് ചീമേനി പോലീസിനെ വിളിച്ച് വിവരം അറിയിച്ചത്.

തുടര്‍ന്ന് പോലീസെത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ പൊലീസ് എത്തും മുമ്പ് ജാനകി മരിച്ചിരുന്നു. ജാനകിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വിരലടയാള വിദഗ്ദരും പൊലീസ് നായയും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.