രോഹിതിന്റെ ഡബിള്‍ സെഞ്ചുറി നേട്ടത്തിനിടെ ഗ്രൗണ്ടിലെ ‘ഈ മനോഹര കാഴ്ച്ച’ അധികമാരും ശ്രദ്ധിച്ചില്ല: വീഡിയോ വൈറല്‍

single-img
14 December 2017

https://twitter.com/DHONIism/status/940959392148602881

ഇന്ത്യ ശ്രീലങ്ക രണ്ടാം ഏകദിനത്തില്‍ രോഹിത് ശര്‍മ്മയുടെ ഇരട്ട സെഞ്ചുറി റെക്കോര്‍ഡ് ആരാധകര്‍ ആഘോഷിക്കുന്നതിനിടെ ഗ്രൗണ്ടിലുണ്ടായ മറ്റൊരു സംഭവം അധികമാരും ശ്രദ്ധിച്ചില്ല. ധോണിയുടെ കാല്‍തൊട്ട് വന്ദിക്കാനായി മൈതാനത്തേക്ക് ഓടിയെത്തിയ ഒരു ആരാധകന്റെ ചിത്രങ്ങളും വീഡിയോയുമാണ് ഇന്ന് പ്രചരിക്കുന്നത്.

കാല്‍ തൊടാനുളള ആരാധകന്റെ ശ്രമം തടുക്കാന്‍ ധോണി ശ്രമിച്ചെങ്കിലും അയാള്‍ വിജയിച്ചു. തുടര്‍ന്ന് ഒരു സുരക്ഷാ ഉദ്യോഗസ്ഥനാണ് ആരാധകനെ മൈതാനത്തിന് വെളിയിലേക്ക് കൊണ്ടുപോയത്. ഈ വീഡിയോ ആണ് ഇപ്പോള്‍ പ്രചരിക്കുന്നത്.