അനുഷ്‌കയ്ക്കും കോഹ്ലിയ്ക്കും വേറിട്ട വിവാഹാശംസയുമായി ‘കോണ്ടം കമ്പനി’

single-img
14 December 2017

വിരാട് കോലി അനുഷ്‌ക ദമ്പതികള്‍ക്ക് ആശംസ അറിയിച്ച് നിരവധി പേരാണ് രംഗത്ത് വന്നത്. എന്നാല്‍ ഇതില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാക്കപ്പെട്ട ആശംസാ ട്വീറ്റ് ഒരു കോണ്ടം ബ്രാന്‍ഡിന്റേതാണ്. ഡുറെക്‌സ് ഇന്ത്യ എന്ന പേരുള്ള കോണ്ടമാണ് വ്യത്യസ്തമായ ആശംസയിലൂടെ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.

ആ ട്വീറ്റ് ഇങ്ങിനെയായിരുന്നു. ‘അനുഷ്‌കയ്ക്കും വിരാടിനും അഭിനന്ദനങ്ങള്‍. മറ്റൊന്നും നിങ്ങള്‍ക്കിടയില്‍ വരാന്‍ അനുവദിക്കരുത്, ഡുറെക്‌സ് അല്ലാതെ.’ വിരാട് കോലി തന്റെ മെയ്ഡന്‍ ഓവര്‍ എറിഞ്ഞു’ എന്ന അടിക്കുറിപ്പോടെയായിരുന്നു ഈ ട്വീറ്റ്. സംഭവം വൈറലായിരിക്കുകയാണ്.