13 ട്രെയിനുകള്‍ വൈകിയോടുന്നു; 10 എണ്ണം റദ്ദാക്കി

single-img
13 December 2017

പുകമഞ്ഞ് അനുഭവപ്പെട്ടതിനെ തുര്‍ന്നു കാഴ്ച അവ്യക്തമായതുമൂലം ഡല്‍ഹിയില്‍ പത്തു ട്രെയിനുകള്‍ റദ്ദാക്കി. 13 ട്രെയിനുകളാണ് ഇതുമൂലം വൈകിയോടുന്നത്. മറ്റു ചില ട്രെയിനുകളുടെ സമയം പുനഃക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്.

യാത്ര ആരംഭിക്കുന്നതിനു മുന്‍പേ യാത്രക്കാരോട് റെയില്‍വേയുടെ വെബ്‌സൈറ്റ് നോക്കി സമയം ഉറപ്പു വരുത്താന്‍ റെയില്‍വേ മന്ത്രാലയം നിര്‍ദേശം നല്‍കി. ട്രെയിനുകള്‍ വൈകുന്ന വിവരങ്ങള്‍ യാത്രക്കാരുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പരുകളിലും അറിയിക്കുന്നുണ്ട്. ഡല്‍ഹിയില്‍ കഴിഞ്ഞ ഒരു മാസത്തോളമായി കടുത്ത പുകമഞ്ഞ് അനുഭവപ്പെടുകയാണ്.