ഇരട്ട സെഞ്ചുറി നേടാന്‍ 38 പന്തില്‍ അടിച്ചുകൂട്ടിയത് 108 റണ്‍സ്: രോഹിത് ശര്‍മ ചരിത്രം കുറിച്ചപ്പോള്‍ അന്ന് പറഞ്ഞ വാക്കുകൂടി പാലിച്ചു: ബാറ്റിംഗ് കണ്ട് അമ്പരന്നു പോയെന്ന് ശ്രേയസ് അയ്യര്‍

single-img
13 December 2017

https://twitter.com/imkhanak08/status/940884066424963072

 

https://twitter.com/imkhanak08/status/940886890219126784

 

https://www.youtube.com/watch?v=w-U0HE-HlYE

 

ധര്‍മ്മശാലയിലെ നാണംകെട്ട തോല്‍വിക്ക് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ രോഹിത് ശര്‍മ പറഞ്ഞത് ഓര്‍മയുണ്ടോ. ഈ പരാജയം ടീമിന്റെ കണ്ണുതുറപ്പിക്കുമെന്നും അടുത്ത മത്സരത്തില്‍ തിരിച്ചുവരുമെന്നും. ആ വാക്കുകള്‍ മൊഹാലിയിലെ പഞ്ചാബിലെ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ രോഹിത് യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നു. അതും ക്രിക്കറ്റ് ചരിത്രത്തില്‍ പുതിയ ഒരധ്യായം എഴുതിച്ചേര്‍ത്തുകൊണ്ട്.

ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ കത്തിക്കയറിയ ഹിറ്റ്മാന്‍ രോഹിത് മൂന്നാം ഇരട്ടസെഞ്ചുറിയാണ് സ്വന്തം പേരില്‍ കുറിച്ചത്. ഇതോടെ രണ്ടോ അതിലധികമോ ഏകദിന ഇരട്ടസെഞ്ചുറി നേടുന്ന ആദ്യ ക്രിക്കറ്റ് താരമെന്ന ചരിത്രനേട്ടം രോഹിതിന് സ്വന്തമായി.

ഓപ്പണറായി ഇറങ്ങി 153 പന്തില്‍ നിന്ന് 13 ഫോറിന്റെയും 12 സിക്‌സിന്റെയും അകമ്പടിയോടെ പുറത്താകാതെ 208 റണ്‍സടിച്ചായിരുന്നു രോഹിതിന്റെ കണ്ണഞ്ചിപ്പിക്കും ഇന്നിങ്‌സ്. ഇതിന് മുമ്പ് 2013ല്‍ ബെംഗളൂരുവില്‍ ഓസ്‌ട്രേലിയക്കെതിരെ 209 റണ്‍സടിച്ചിരുന്ന രോഹിത് 2014ല്‍ കൊല്‍ക്കത്തയില്‍ ശ്രീലങ്കക്കെതിരെ 264 റണ്‍സുമടിച്ചുകൂട്ടി.

ലങ്കക്കെതിരായ 264 റണ്‍സ് ഏകദിനത്തിലെ ഏറ്റവുമുയര്‍ന്ന സ്‌കോറെന്ന ലോകറെക്കോഡും രോഹിതിന് സമ്മാനിച്ചു. കരിയറിലാകെ 6417 റണ്‍സടിച്ച ഇന്ത്യന്‍ ഓപ്പണര്‍ ഇതില്‍ 10.61% റണ്‍സും നേടിയത് ഈ മൂന്നു ഇരട്ടസെഞ്ചുറിയിലൂടെയായിരുന്നു.

അവസാന ഓവറുകളില്‍ ലങ്കന്‍ ബൌളിംഗിന് കണക്കിന് പ്രഹരിച്ചാണ് രോഹിത് ശര്‍മ ഇരട്ട ശതകത്തിലേക്ക് കുതിച്ചത്. നായകനെന്ന നിലയില്‍ ഇന്ത്യക്കായി ഇരട്ട ശതകം നേടുന്ന ആദ്യ താരമെന്ന ബഹുമതിയും ഇതോടെ രോഹിത് സ്വന്തമാക്കി.
115 പന്തില്‍ സെഞ്ചുറി നേടിയ രോഹിത് പിന്നീട് നേരിട്ട 38 പന്തില്‍ അടിച്ചുകൂട്ടിയത് 108 റണ്‍സാണ്.

സെഞ്ചുറിക്ക് ശേഷം രോഹിത് നാല് ഫോറും 11 സിക്‌സും പറത്തി. ലങ്കന്‍ നിരയില്‍ നുവാന്‍ പ്രദീപാണ് ഏറ്റവും അധികം റണ്‍സ് വഴങ്ങിയത്. 10 ഓവറില്‍ പ്രദീപ് 106 റണ്‍സ് വിട്ടുകൊടുത്തു. ക്യാപ്റ്റന്‍ തിസാര പെരേര എട്ട് ഓവറില്‍ 80 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി.

ചരിത്ര വഴിയിലേക്ക് രോഹിത് ശര്‍മ വെടിക്കെട്ടിന് തിരികൊളുത്തിയപ്പോള്‍ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ താന്‍ കേവലം കാഴ്ചക്കാരനായി മാറിയെന്ന് ശ്രേയാംസ് അയ്യര്‍ പറഞ്ഞു. 112 പന്തുകളില്‍ നിന്നുമാണ് അദ്ദേഹം ശതകം നേടിയത്. രോഹിത് ശര്‍മ ഷോ മാത്രമായിരുന്നു.

40 ഓവര്‍ വരെ പിന്നിടാനായാല്‍ ഗുണമാകുമെന്നായിരുന്നു ഞാനും രോഹിതും കരുതിയിരുന്നത്. ഒരാള്‍ക്ക് നിലകൊള്ളാനായാല്‍ അത് രണ്ടാമത്തെ ആള്‍ക്കും താങ്ങാകും. കത്തികയറുന്ന രോഹിത് ശര്‍മയുടെ നിരവധി നിമിഷങ്ങള്‍ ഞാന്‍ കണ്ടു. സത്യത്തില്‍ ആ കാഴ്ച അത്ഭുതപ്പെടുത്തുന്നതായിരുന്നു ശ്രേയാംസ് പറഞ്ഞു.