16ാം സെഞ്ചുറിയുമായി രോഹിത് ശര്‍മ: ഇന്ത്യന്‍ ഓപ്പണര്‍മാരുടേത് ഒന്‍പതാം സെഞ്ചുറി കൂട്ടുകെട്ട്

single-img
13 December 2017

 

മൊഹാലി: നിര്‍ണായകമായ രണ്ടാം ഏകദിനത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മികച്ച കളിയാണ് പുറത്തെടുത്തത്. ഏകദിന കരിയറിലെ 16ാം സെഞ്ചുറി കുറിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് മുതല്‍ക്കൂട്ടായത്.

116 പന്തുകള്‍ നേരിട്ട രോഹിത് ഒന്‍പതു ബൗണ്ടറിയും ഒരു സിക്‌സും സഹിതമാണ് സെഞ്ചുറിയിലേക്കെത്തിയത്. ക്യാപ്റ്റനെന്ന നിലയില്‍ രോഹിതിന്റെ ആദ്യ സെഞ്ചുറിയാണിത്. തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി ഓപ്പണര്‍ ശിഖര്‍ ധവാനും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

67 പന്തില്‍ ഒന്‍പതു ബൗണ്ടറികളോടെ് ധവാന്‍ 68 റണ്‍സെടുത്തു. കരിയറിലെ 23ാം ഏകദിന അര്‍ധസെഞ്ചുറിയാണ് ധവാന്‍ നേടിയത്. 68 റണ്‍സെടുത്ത ശിഖര്‍ ധവാനെ പതിരണയാണ് പുറത്താക്കിയത്. ഒന്നാം വിക്കറ്റില്‍ രോഹിത്–ധവാന്‍ സഖ്യം 115 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം ഏകദിനത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍മാരുടെ ഒന്‍പതാം സെഞ്ചുറി കൂട്ടുകെട്ടാണിത്.