ഇതുവരെ മറ്റൊരു മോഹന്‍ലാല്‍ സിനിമയിലും കാണാത്ത മേക്കോവര്‍: മുപ്പതുകാരന്റെ ഗെറ്റപ്പില്‍ ഒടിയന്‍ മാണിക്യനായി ലാല്‍ പ്രത്യക്ഷപെട്ടു: വീഡിയോ

single-img
13 December 2017

Odiyan Teaser

Odiyan Teaser. Unveiling the transition of #Odiyan Manickan. Presenting to you the young and vibrant Manickan in me who travelled back in time.

Posted by Mohanlal on Tuesday, December 12, 2017

മാസങ്ങള്‍ നീണ്ട കാത്തിരിപ്പുകള്‍ക്കു വിരാമമിട്ടുകൊണ്ട് ആരാധകരുടെ ആവേശം വാനോളം ഉയര്‍ത്തി ഒടിയന്‍ മാണിക്യനായി മോഹന്‍ലാല്‍ പ്രത്യക്ഷപെട്ടു. തന്റെ ഫെയ്‌സ്ബൂക് പേജിലൂടെയാണ് ഒടിയന്‍ മാണിക്യന്റെ രൂപമാറ്റം കാണിക്കുന്ന ടീസറുമായി ലാലേട്ടന്‍ എത്തിയത്.

ഇതുവരെ മറ്റൊരു മോഹന്‍ലാല്‍ സിനിമയിലും കാണാത്ത മേക്കോവറിലാണ് മലയാളികളുടെ പ്രിയതാരം ഒടിയനില്‍ എത്തിയിരിക്കുന്നത്. മുറുക്കിചുവപ്പിച്ച ചുണ്ടും ക്‌ളീന്‍ ഷേവ് ചെയ്ത മുഖവുമായി മുപ്പതുകാരന്‍ മാണിക്യനായാണ് മോഹന്‍ലാല്‍ എത്തിയത്.

‘കാലമേ നന്ദി, കഴിഞ്ഞു പോയ ഒരുപാടു വര്‍ഷങ്ങളെ ഇങ്ങനെ തോല്‍പ്പിക്കാന്‍ സാധിച്ചതിനു. എന്റെയും തേങ്കുറിശ്ശിയുടെയും സംഭവബഹുലമായ കാലഘട്ടത്തില്‍ എന്നെ വീണ്ടും എത്തിച്ചതിനു.. ഈ മാണിക്യന്‍, ഒടിയന്‍ മാണിക്യന്‍ ഒരുങ്ങി കഴിഞ്ഞിരിക്കുന്നു. ഇനിയാണ് കളി അപ്പൊ തുടങ്ങാം അല്ലെ.’ മാണിക്യന്‍ പറയുന്നു.

ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് ഒടിയന്‍. ഒടിയനിലെ യുവാവായ ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തിനാണ് തീര്‍ത്തും വ്യത്യസ്തവും കൂടുതല്‍ എനര്‍ജറ്റിക്കുമായ രൂപം നല്‍കിയിരിക്കുന്നത്. ക്ലീന്‍ ഷേവ് ചെയ്ത മുഖമാണ് ഈ കഥാപാത്രത്തിന്.

മാത്രമല്ല, 20 മുതല്‍ 25 കിലോ വരെ ശരീരഭാരം കുറച്ചാണ് മോഹന്‍ലാല്‍ ഈ ലുക്കിലേക്ക് എത്തിയത്. ആറുമണിക്കൂര്‍ വരെയായിരുന്നു ദിവസവും ജിമ്മില്‍ ചെലവഴിച്ചത്. ലാലേട്ടന്റെ ഡയറ്റും വര്‍ക്കൌട്ടും മോണിറ്റര്‍ ചെയ്യാന്‍ 25 അംഗ ടീമാണ് പ്രവര്‍ത്തിച്ചത്.

ചെറുപ്രായം മുതല്‍ 60 വയസുവരെ നീളുന്ന ജീവിതകാലഘട്ടത്തെയാണ് ഒടിയനില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുക. മഞ്ജു വാര്യര്‍, പ്രകാശ് രാജ്, സിദ്ദിക്ക് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആശീര്‍വാദ് സിനിമാസാണ്.