അനുഷ്‌കയ്ക്കായി കോഹ്ലി മനോഹരമായി പാടി: വീഡിയോ കാണാം

single-img
13 December 2017

https://twitter.com/kohlisflickshot/status/940462442546544640

ഇറ്റലിയിലെ വിവാഹച്ചടങ്ങിനിടെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഭാര്യ അനുഷ്‌കയ്ക്കായി പാട്ട് പാടിയത്. മിസ്റ്റര്‍ എക്‌സ് ഇന്‍ ബോംബെ എന്ന ചിത്രത്തില്‍ കിഷോര്‍ കുമാര്‍ പാടിയ പ്രണയാതുരമായ ‘മേരേ മെഹബൂബ് ഖയാമത് ഹോഗി’ എന്ന പാട്ടു പാടിയാണ് കോഹ്‌ലി അനുഷ്‌കയോടുള്ള സ്‌നേഹം പങ്കുവെച്ചത്.

സ്റ്റേജിലിരുന്ന് കോഹ്‌ലി  പാടുമ്പോള്‍ സുഹൃത്തുക്കള്‍ക്കൊപ്പമിരുന്ന് അനുഷ്‌ക ആ പാട്ട് ആസ്വദിച്ചു. കൈയടിയോടെയാണ് എല്ലാവരും കോഹ്‌ലിയിലെ ഗായകനെ സ്വീകരിച്ചത്. ലോകത്തിലെ തന്നെ വിലപിടിപ്പുള്ള ഹോളിഡേ ഡെസ്റ്റിനേഷനുകളിലൊന്നായ ടസ്‌കനിയിലെ ഹെറിറ്റേജ് റിസോര്‍ട്ടാണ് വിവാഹത്തിനു വേദിയായത്.