രണ്ടാം ഏകദിനത്തില്‍ ടോസ് നഷ്ടപ്പെട്ട ഇന്ത്യയ്ക്ക് ബാറ്റിംഗ്: വാഷിംഗ്ടണ്‍ സുന്ദറിന്റെ അരങ്ങേറ്റ മത്സരം

single-img
13 December 2017

ചണ്ഡിഗഡ്: ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിനയച്ചു. ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങിയിരിക്കുന്നത്. സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ഇന്ത്യ ഒഴിവാക്കി. പകരം തമിഴ്‌നാട്ടില്‍ നിന്നുള്ള യുവതാരം വാഷിംഗ്ടണ്‍ സുന്ദറിനെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തി.

സുന്ദറിന്റെ അരങ്ങേറ്റ മത്സരമാണിത്. കോച്ച് രവി ശാസ്ത്രിയാണ് സുന്ദറിന് ഇന്ത്യന്‍ ക്യാപ് സമ്മാനിച്ചത്. ആദ്യ മത്സരം ജയിച്ച ടീമില്‍ നിന്നും ലങ്ക മാറ്റങ്ങള്‍ ഒന്നും വരുത്തിയിട്ടില്ല. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ലങ്ക 1-0ന് മുന്നിലാണ്. പരമ്പരയില്‍ നിലനില്‍ക്കാന്‍ ഇന്ത്യയ്ക്ക് ഇന്ന് ജയം അനിവാര്യമാണ്.