18 സിക്‌സറുകള്‍; 69 പന്തില്‍ നിന്ന് പുറത്താകാതെ 146 റണ്‍സ്; ഗെയ്‌ലിന് മറ്റൊരു റെക്കോഡ്

single-img
13 December 2017

https://youtu.be/D4bwutxZSk8

69 പന്തില്‍ 18 സിക്‌സറുകളും അഞ്ച് ബൗണ്ടറികളും ഉൾപ്പെടെ 146 റണ്‍സ്. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിന്റെ ഫൈനലില്‍ ആയിരുന്നു വിന്‍ഡീസ് താരം ക്രിസ് ഗെയിലിന്റെ മിന്നല്‍ ബാറ്റിങ്.

20ാമത്തെ ടി20 സെഞ്ച്വറിയാണ് ഗെയില്‍ കുറിച്ചത്. മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത നേട്ടം. 67 അര്‍ദ്ധ സെഞ്ച്വറികളും ഗെയിലിന്റെ പേരിലുണ്ട്. ഒരു ടി20 ഇന്നിങ്‌സില്‍ 18 സിക്‌സറുകള്‍ എന്നത് റെക്കോര്‍ഡാണ്.

ഇതോടെ കുട്ടിക്രിക്കറ്റില്‍ മാത്രം ഗെയിലിന് 819 സിക്‌സറുകളായി. ടി20യില്‍ മാത്രം ഗെയിലിന് 11000 റണ്‍സായി. തൊട്ടു പിന്നില്‍ ബ്രണ്ടന്‍ മക്കല്ലമാണ്. ഒരു ടി20 ഫൈനലില്‍ ഒരാള്‍ നേടുന്ന ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍, ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ മാത്രം 100 സിക്‌സറുകള്‍, ഫൈനലിലെ ഉയര്‍ന്ന കൂട്ടുകെട്ട്( മക്കല്ലവുമൊത്ത് ) എന്നിവയാണ് മറ്റു നേട്ടങ്ങള്‍. ഈ ലീഗില്‍ 50 സിക്‌സറുകള്‍ പോലും മറ്റാരും നേടിയിട്ടില്ല.