മുകേഷ് അംബാനിയുടെ മകന്റെ വിവാഹ ക്ഷണക്കത്തിന്റ വില കുറഞ്ഞുപോയോ എന്നൊരു സംശയം: ‘വെറും ഒന്നര ലക്ഷം രൂപ’

single-img
13 December 2017

ഇന്ത്യന്‍ ധനികരില്‍ ഒന്നാം സ്ഥാനക്കാരനായ മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയുടെ വിവാഹം അടുത്തിരിക്കുകയാണ്. ഇതോടെ പാപ്പരാസികള്‍ ആഘോഷവുമായി ബന്ധപ്പെട്ടുള്ള ഓരോ കാര്യവും ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്.

വിവാഹത്തിന് മുമ്പെ ക്ഷണക്കത്താണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. ക്ഷണക്കത്തിന്റെ വില കേട്ട് ലോകത്തിലെ തന്നെ കോടീശ്വരന്‍മാരുടെ കണ്ണുതള്ളി. ഒരു ക്ഷണക്കത്തിന്റെ ചെലവ് ഒന്നര ലക്ഷം രൂപ. ഏതായാലും ക്ഷണക്കത്തിന്റെ ആഢംബരം ഇത്രത്തോളമാണെങ്കില്‍ വിവാഹം എങ്ങനെയായിരിക്കുമെന്നാണ് മിക്കവരുടെയും ആകാംക്ഷ.