ഒരു രൂപയ്ക്ക് വിമാനത്തില്‍ പറക്കാം: പ്രത്യേക ഓഫറുമായി എയര്‍ ഡെക്കാന്‍

single-img
13 December 2017

ഒരു രൂപയ്ക്ക് വിമാന യാത്ര പ്രഖ്യാപിച്ച് രാജ്യത്തെ ആദ്യത്തെ ചെലവുകുറഞ്ഞ ആഭ്യന്തര വിമാന സര്‍വീസായ എയര്‍ ഡെക്കാന്‍ തിരിച്ചുവരുന്നു. ആദ്യം ബുക്ക് ചെയ്യുന്ന ഏതാനും പേര്‍ക്ക് ഒരു രൂപയ്ക്ക് മുംബൈ- നാസിക് യാത്രയാണ് കമ്പനി ഓഫര്‍ ചെയ്യുന്നത്. നിലവില്‍ മുംബൈ- നാസിക് യാത്രയ്ക്ക് വിമാനകമ്പനികള്‍ 1400 രൂപയാണ് നിരക്ക് ഈടാക്കുന്നത്.

2003 ലാണ് മലയാളിയായ ക്യാപ്റ്റന്‍ ഗോപിനാഥ് എയര്‍ ഡെക്കാന്‍ അവതരിപ്പിച്ചത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 2008 ല്‍ വിജയ് മല്യയുടെ കിങ്ഫിഷര്‍ എയര്‍ ഡെക്കാന്‍ ഏറ്റെടുക്കുകയായിരുന്നു. മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ഷില്ലോങ് എന്നിവടങ്ങളില്‍ നിന്ന് സര്‍വീസ് ഓപ്പറേറ്റ് ചെയ്തുകൊണ്ടായിരിക്കും രണ്ടാംവരവ്.

ഡിസംബര്‍ 22 ന് സര്‍വീസ് പുനരാരംഭിക്കും. മുംബൈയില്‍ നിന്ന് നാസിക്കിലേക്കായിരിക്കും രണ്ടാം വരവിലെ ആദ്യ യാത്രയെന്ന് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. കേന്ദ്രസര്‍ക്കാരിന്റെ ചെലുവുകുറഞ്ഞ വിമാനയാത്ര പദ്ധതിയായ ഉഡാന്‍ സര്‍വീസ് ഉപയോഗപ്പെടുത്താമെന്നാണ് ഗോപിനാഥിന്റെ പ്രതീക്ഷ.