ഒമാനില്‍ സ്വദേശിവത്കരണ നടപടികള്‍ വീണ്ടും ഊര്‍ജിതമാക്കുന്നു

single-img
12 December 2017


ഒമാനില്‍ സ്വദേശിവത്കരണ നടപടികള്‍ വീണ്ടും ഊര്‍ജിതമാക്കുന്നു. ലഭ്യമായ തൊഴിലിന് പ്രാപ്തരായ സ്വദേശികള്‍ ഇല്ലാതെ വന്നാല്‍ മാത്രമേ ഇനിമുതല്‍ വിദേശികളെ റിക്രൂട്ട് ചെയ്യാന്‍ അനുവദിക്കൂവെന്ന് വ്യവസായ വാണിജ്യ മന്ത്രി ഡോ. അലി ബിന്‍ മസൂദ് അല്‍ സുനൈദി പറഞ്ഞു.

വര്‍ഷത്തില്‍ പതിനായിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന സ്വകാര്യമേഖല പ്രയോജനപ്പെടുത്തണമെന്നും മന്ത്രി സ്വദേശികളോട് ആവശ്യപ്പെട്ടു. സ്വദേശിവത്കരണ തോത് പാലിക്കാത്ത കമ്പനികള്‍ക്ക് വായ്പകളും മന്ത്രാലയത്തിന്റെ സേവനങ്ങളും നിഷേധിക്കുമെന്നും അല്‍ സുനൈദി മുന്നറിയിപ്പ് നല്‍കി.

സ്വദേശിവത്കരണത്തിന്റെ വിജയം ഉറപ്പാക്കാന്‍ അടുത്ത ഘട്ടത്തില്‍ കര്‍ശന നടപടികളെടുക്കുമെന്നും സൂചിപ്പിച്ചു. വിരമിക്കുന്നതും പ്രവാസം അവസാനിപ്പിച്ച് പോകുന്നതുമായ വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കണമെന്നും മന്ത്രി പറഞ്ഞു.