ഏറ്റവും മികച്ച ക്യാച്ച് ഇതാ: ബൗള്‍ട്ടിന്റേത് സൂപ്പര്‍മാന്‍ ക്യാച്ചെന്ന് ആരാധകര്‍

single-img
12 December 2017

വിന്‍ഡീസിനെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റിനിടെയായിരുന്നു ന്യുസീലന്‍ഡ് ഫാസ്റ്റ് ബൗളര്‍ ട്രെന്റ് ബൗള്‍ട്ടിന്റെ സൂപ്പര്‍ ക്യാച്ച്. വിന്‍ഡീസിന്റെ ഒന്നാം ഇന്നിങ്‌സിലെ 13ാം ഓവറിലെ മൂന്നാം പന്തിലായിരുന്നു സംഭവം. ഇടങ്കയ്യന്‍ ബാറ്റ്‌സ്മാന്‍ ഷിമ്രോണ്‍ ഹെറ്റ്‌മെയറുടെ ഷോട്ടിലായിരുന്നു ബൗള്‍ട്ടിന്റെ റിട്ടേണ്‍ ക്യാച്ച്. വായുവില്‍ ഉയര്‍ന്നുപൊങ്ങി ഒറ്റക്കൈ കൊണ്ട് ബൗള്‍ട്ട് പന്ത് കൈപ്പിടിയിലൊതുക്കുകയായിരുന്നു.