ഏഴ് സീറ്റുമായി റെനോ ക്വിഡ് വരുന്നു: വിലയും കുറവ്

single-img
11 December 2017

ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ റെനോ ജനപ്രിയ ഹാച്ച് ബാക്ക് മോഡലായ ക്വിഡിന്റെ ഏഴു സീറ്റുള്ള മോഡല്‍ പുറത്തിറക്കുന്നു. ചെറുകാറായ ക്വിഡിന്റെ സെവന്‍ സീറ്റര്‍ സെഡാന്‍ മോഡല്‍ അടുത്ത വര്‍ഷം പുറത്തിറങ്ങുമെന്നാണ് സൂചന. വാഹനം 2018ലെ ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് സൂചന.

അഞ്ചു ലക്ഷം രൂപയാണ് പ്രാരംഭ വില പ്രതീക്ഷിക്കുന്നത്. 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനു പുറമെ ഓട്ടോമാറ്റിക് മാനുവല്‍ ട്രാന്‍സ്മിഷന്‍ (എ.എം.ടി.) ഓപ്ഷനുള്ള മോഡലും ലഭ്യമാക്കും. സെവന്‍ സീറ്റര്‍ വിപണിയിലവതരിപ്പിച്ചതിനു ശേഷം സി.എം.എഫ്എ പ്ലാറ്റ്‌ഫോമില്‍ രൂപകല്‍പ്പന ചെയ്യുന്ന മറ്റൊരു വാഹനം കൂടി പുറത്തിറക്കാന്‍ തയ്യാറെടുക്കുകയാണ് റെനോ.