‘ടീമിന്റെ ദയനീയ പ്രകടനം കണ്ട് കോഹ്ലി വിവാഹം മാറ്റിവെച്ച് അടുത്ത ഫ്‌ളൈറ്റിന് ഇന്ത്യയിലേക്ക്’: സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പൊങ്കാല

single-img
11 December 2017

ശ്രീലങ്കയ്‌ക്കെതിരായ നാണംകെട്ട തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീമിന് ട്വിറ്ററില്‍ പൊങ്കാല. ധോണിയെ പുകഴ്ത്തിയും കോഹ്ലിയുടെ അസാന്നിധ്യം ചൂണ്ടിക്കാട്ടിയുമായിരുന്നു ട്വീറ്റുകള്‍ അധികവും. സച്ചിന്‍ തിളങ്ങിയില്ലെങ്കില്‍ ഇന്ത്യ തോല്‍ക്കും എന്നത് പോലെ കോഹ്ലി ഇല്ലെങ്കില്‍ ഇന്ത്യ തോല്‍ക്കും എന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയോ എന്ന് പലരും ചോദിക്കുന്നു.

ഇന്ത്യയുടെ ദയനീയ പ്രകടനം കണ്ട് വിവാഹം മാറ്റിവച്ച് കോഹ്ലി അടുത്ത ഫ്‌ളൈറ്റിന് ഇന്ത്യയിലേക്ക് തിരിച്ചു എന്നുവരെ ചിലര്‍ പരിഹസിച്ചു. വിരാട് കോഹ്ലിയുടെ അസാന്നിധ്യത്തില്‍ ഇറങ്ങിയ ഇന്ത്യ ഇന്നലെ ദയനീയമായ പ്രകടനമാണ് കാഴ്ച്ച വെച്ചത്. എന്നാല്‍ അവസാന വിക്കറ്റുകളില്‍ കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തി മഹേന്ദ്ര സിംഗ് ധോണി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ഇന്ത്യ നാണക്കേടില്‍ നിന്ന് കര കയറുകയായിരുന്നു.