ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ബോളിവുഡ് നടി അനുഷ്കയും തമ്മിലുള്ള വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇറ്റലിയിലെ ടസ്കാനിലെ ഒരു ഹെറിറ്റേജ് റിസോര്‍ട്ടിലാണ് ഇരുവരുടെയും വിവാഹം നടക്കുക. പക്ഷേ എന്നാണ് കല്ല്യാണമെന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമുണ്ടായിട്ടില്ല.
ഡിസംബര്‍ 12ന് വിവാഹം നടക്കുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ 15നാകുമെന്നും അഭ്യൂഹങ്ങളുണ്ട്. വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും റിസോര്‍ട്ടില്‍ ഒരുങ്ങി. വന്‍സുരക്ഷയിലാണ് വിവാഹം നടക്കുക. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമേ പ്രവേശനമുള്ളു.
തനത് പഞ്ചാബി രീതിയിലായിരിക്കും വിവാഹച്ചടങ്ങുകള്‍. ഭാംഗ നൃത്തത്തിന്റെ അകമ്പടിയും ചടങ്ങിന് മാറ്റുകൂട്ടും. ഒരാഴ്ച്ചക്കുള്ളില്‍ വിവാഹമുണ്ടാകുമെന്നും രാവിലെയുള്ള ചടങ്ങിന് ശേഷം വൈകുന്നേരം പാര്‍ട്ടിയുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യം സ്ഥിതീകരിച്ചിട്ടില്ല.
വിവാഹത്തിന് തിരഞ്ഞെടുത്ത ചിലരെ മാത്രമേ ക്ഷണിച്ചിട്ടുള്ളൂവെന്നാണ് സൂചന. ഷാരൂഖ് ഖാന്, ആമിര്‍ ഖാന്, ആദിത്യ ചോപ്ര, രണ്‍ബീര്‍ കപൂര്‍, കരണ്‍ ജോഹര്‍, കത്രീന കെയ്ഫ്, മനീഷ് ശര്‍മ എന്നിവര്‍ സിനിമാ രംഗത്ത് നിന്ന് ചടങ്ങിനെത്തും.
ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിങ്ങിനും സച്ചിന് തെണ്ടുല്‍ക്കര്‍ക്കും മാത്രമേ ഇറ്റലിയിലെ ചടങ്ങിലേക്ക് ക്ഷണമുള്ളൂ. മറ്റ് ക്രിക്കറ്റ് താരങ്ങളെ വിവാഹത്തിനു ക്ഷണിച്ചതായി സൂചനയില്ല. ഇവര്‍ക്കായി ഡിസംബര്‍ 26ന് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ടി ട്വന്റിക്ക് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം മുംബൈയില്‍ വിവാഹ സത്ക്കാരം ഒരുക്കിയിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും ബിസിസിഐ പ്രതിനിധികളും ബോളിവുഡ് താരങ്ങളും ഈ സല്‍ക്കാരത്തില്‍ പങ്കെടുക്കും.
2013 ല്‍ ഒരു പരസ്യചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചത് മുതലാണ് കോഹ്ലിയും അനുഷ്കയും അടുത്ത് പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. പിന്നീട് കോഹ്ലിയുടെ മത്സരങ്ങളിലെ അനുഷ്കയുടെ സാന്നിധ്യം ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിച്ചു.
പല പൊതുപരിപാടികളിലും ഇരുവരും ഒന്നിച്ചാണ് പങ്കെടുക്കാറുണ്ടായിരുന്നത്. അനുഷ്ക്ക ശര്‍മ്മയോടുളള പ്രണയം കോഹ്ലി ഫെബ്രുവരിയിലാണ് പരസ്യമാക്കിയത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് കോഹ്ലി അനുഷ്ക്കയോടുളള പ്രണയം തുറന്ന് പറഞ്ഞത്.
അനുഷ്ക്ക കൂടെയുണ്ടാകുമ്പോള്‍ എനിക്കെല്ലാ ദിവസവും വാലന്റിന്‍ ദിനമാണെന്നാണ് കോഹ്ലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അനുഷ്കയുമായി താന്‍ പ്രണയത്തിലാണെന്നും വിവാഹത്തെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കില്ലെന്നും കോഹ്ലി വ്യക്തമാക്കിയിരുന്നു.