താന്‍ നടന്‍ ജയന്റെ ബന്ധുവാണെന്ന് സീരിയല്‍ താരം ഉമ നായര്‍; അല്ലെന്ന് ജയന്റെ സഹോദരന്റെ മകള്‍; വിവാദം കൊഴുക്കുന്നു

single-img
11 December 2017

https://www.facebook.com/16lakshmi/videos/639670403090036/

https://www.facebook.com/uma.nair.90/videos/1132161670247711/

അന്തരിച്ച നടന്‍ ജയന്റെ ബന്ധുവാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ സീരിയല്‍ താരം ഉമ നായര്‍ വിവാദത്തില്‍. കഴിഞ്ഞ ദിവസം ഒരു ചാനല്‍ പരിപാടിക്കിടെയാണ് സീരിയല്‍ നടി ഉമ നായര്‍ താന്‍ മരിച്ചുപോയ ജയന്റെ സഹോദരന്റെ മകളാണെന്ന് വെളിപ്പെടുത്തിയത്.

എന്നാല്‍, ഇത് തെറ്റാണെന്നും ഇങ്ങനെയൊരാളെ അറിയില്ലെന്നും പറഞ്ഞ് ജയന്റെ അനുജന്‍ സോമന്‍ നായരുടെ മകളും രംഗത്തെത്തിയതോടെ സംഭവം വിവാദമായി. പരിപാടിയില്‍ പങ്കെടുക്കവെ താന്‍ ജയന്റെ സഹോദരന്റെ മകളാണെന്ന് സീരിയല്‍ നടി ഉമ പരിചയപ്പെടുത്തിയിരുന്നു.

ജയന്റെ അച്ഛന്റെ അമ്മയും ഉമ നായരുടെ അച്ഛന്റെ അമ്മയും അനുജത്തിയും ജ്യേഷ്ഠത്തിയുമാണെന്നാണ് നടി ചാനലില്‍ പറഞ്ഞത്. എന്നാല്‍ അങ്ങിനൊരു ബന്ധുക്കളെ കുറിച്ച് യാതൊരു അറിവുമില്ലെന്ന് ലക്ഷ്മി വ്യക്തമാക്കി. എന്നാല്‍ അച്ഛന്റെ ബന്ധുക്കള്‍ എന്ന് പറഞ്ഞ് വീട്ടില്‍ വന്നത് ചുരുക്കം ചിലര്‍ മാത്രമാണെന്നും എന്നാല്‍ ആ കൂട്ടത്തിലൊന്നും ഇങ്ങനൊരാളെ കണ്ടിട്ടില്ലെന്നുമാണ് ലക്ഷ്മി പറയുന്നത്.

പെട്ടെന്ന് ഒരു വ്യക്തി വന്ന് ജയന്റെ അനുജന്റെ മകളാണെന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഫേസ്ബുക്ക് വീഡിയോയില്‍ അവര്‍ പറയുന്നു. ഇങ്ങനെ പലരും രംഗത്ത് വരാറുണ്ട് പലപ്പോഴും വല്ല്യച്ഛന്റെ(ജയന്‍) പേര് പറഞ്ഞ് പലരും പെട്ടെന്ന് പ്രത്യക്ഷപ്പെടാറുണ്ട്.

ഇതിനിടയില്‍ ഭാര്യയും മകനുമുണ്ടെന്ന വാദവുമായി ഒരാള്‍ വന്നിരുന്നു. പിന്നീട് അത് കോടതി വരെ കയറിയെന്ന് സോമന്‍ നായരുടെ മകള്‍ പറഞ്ഞു. ജയനെയും ജയന്റെ കുടുംബത്തെയും അറിയുന്നവര്‍ സത്യാവസ്ഥ അറിയാമെന്നും ലക്ഷ്മി വീഡിയോയിലുടെ പറയുന്നു.

എല്ലാ നവംബര്‍ 16നും വല്ല്യച്ഛനെ ഇഷ്ടപ്പെടുന്നവര്‍ വീട്ടില്‍ വരാറുണ്ട്. അപ്പോഴൊന്നും ഇങ്ങനെയൊരു വ്യക്തിയെ കണ്ടിട്ടില്ല. ഉമ നായര്‍ പരിപാടിയില്‍ പറഞ്ഞതനുസരിച്ചാണെങ്കില്‍ ജയനുമായുള്ള അടുത്ത ബന്ധമാണുള്ളത്. എന്നാല്‍ ഇങ്ങനൊരു ആളെ കുറിച്ച് കേട്ടറിവുപോലുമില്ലെന്ന് സോമന്‍ നായരുടെ മകള്‍ പറയുന്നു.

മറ്റൊരു അനുജന്‍ സിനിമ മേഖലയില്‍ ഉണ്ടെന്ന് ഉമ നായര്‍ പരിപാടിക്കിടെ പറഞ്ഞിരുന്നു. എന്നാല്‍ വേറൊരു അനുജന്‍ ഇല്ല ജയന് ഒരു അനുജന്‍ മാത്രമേ ഉള്ളൂ അത് എന്റെ അച്ഛനാണെന്നും സോമന്‍ നായരുടെ മകള്‍ ഫേസ്ബുക്ക് വീഡിയോയിലൂടെ പറയുന്നു.

ബന്ധങ്ങള്‍ ആരോപിക്കുമ്പോള്‍ അതിന് ക്ലാരിറ്റി ഉണ്ടാകണം. ഈ വീഡിയോ ഇടുന്നത് ആരെയും ഇന്‍സള്‍ട്ട് ചെയ്യാനല്ലെന്നും ഇക്കാര്യം എല്ലാവരും അറിയമെന്ന് കരുതിയാണെന്നും ലക്ഷ്മി വ്യക്തമാക്കി. എന്നാല്‍ ലക്ഷ്മിയുടെ ഈ ആരോപണങ്ങളെല്ലാം പൂര്‍ണമായും നിഷേധിച്ച് ഫെയ്‌സ്ബുക് ലൈവിലൂടെ തന്നെ ഉമ നായരും രംഗത്ത് വന്നു.

തന്നെയും ആ ചാനലിനെയും അവതാരകയെയും അപമാനിക്കുന്ന വിഷയമായതിനാലാണ് താനൊരു മറുപടിയുമായി രംഗത്ത് വന്നതെന്ന് ഉമ പറഞ്ഞു. ലക്ഷ്മി എന്ന് പറയുന്ന പെണ്‍കുട്ടി കുടുംബത്തിന്റെ വേരുകളെക്കുറിച്ചൊന്നും അന്വേഷിക്കാതെയാണ് ഇത്തരം ആരോപണങ്ങളുമായി വന്നതെന്നും 27 വര്‍ഷമായി താന്‍ സീരിയല്‍ രംഗത്ത് വന്നിട്ട് ഇതുവരെ ജയന്‍ എന്ന നടന്റെ ബന്ധുത്വം പറഞ്ഞ് അവസരം വാങ്ങാനോ ആളാകാനോ ശ്രമിച്ചിട്ടില്ലെന്നും ഉമ പറഞ്ഞു.

ജയന് ഒരു സഹോദരന്‍ മാത്രമേ ഉള്ളു അദ്ദേഹത്തിന് ഒരേ ഒരു മകളും അത് ലക്ഷ്മിയാണ്. ഒരുപക്ഷെ ആ സ്ഥാനം നഷ്ടമാകുമോ എന്ന ഭയം മൂലമാകാം ലക്ഷ്മി ഇത്തരം പ്രതികരണം നടത്തിയത്. എന്നാല്‍ തനിക്ക് അങ്ങനെ ഒരു സ്ഥാനം ആവശ്യമില്ലെന്നും താന്‍ മാനഷ്ടക്കേസിന് പോയാല്‍ കോടതിയില്‍ ലക്ഷ്മി ഉത്തരം പറയേണ്ടി വരുമെന്നും ഉമ വ്യക്തമാക്കി.