സദാചാരവാദികളേ ഇതിലേ: ഝാർഖണ്ഡിലെ ഗ്രാമത്തിൽ ദമ്പതികൾക്കായി ചുംബന മത്സരം

single-img
11 December 2017

ചുംബനസമരത്തിനെതിരേ വാളും ദണ്ഡയുമെടുത്തവർക്കും പോത്തുമായി വന്നവർക്കും സാംസ്കാരികാഘാതമേകുന്ന വാർത്തയാണു ഝാർഖണ്ഡിൽ നിന്നും കേൾക്കുന്നത്. ഝാർഖണ്ഡിലെ പകൂർ ജില്ലയിലെ ഒരു ഗ്രാമത്തിൽ ദമ്പതികൾക്കായി ഒരു പരസ്യചുംബനമത്സരം സംഘടിപ്പിച്ചിരിക്കുന്നു. മത്സരം സംഘടിപ്പിച്ചതോ സ്ഥലം എം എൽ ഏയുടെ നേതൃത്വത്തിലും!!!

ഝാർഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിൽ നിന്നും 321 കിലോമീറ്റർ അകലെയുള്ള ഡുമാരിയ എന്ന ആദിവാസി ഗ്രാമത്തിലാണു വിചിത്രമായ ഈ മത്സരം അരങ്ങേറിയത്. ഝാർഖണ്ഡ് മുക്തിമോർച്ചയുടെ എം എൽ ഏ ആയ സിമോൻ മരന്ദിയാണു മത്സരം സംഘടിപ്പിച്ചത്. പ്രദേശത്തെ ആദിവാസി സമൂഹത്തിൽ വർദ്ധിച്ചുവരുന്ന വിവാഹമോചനങ്ങളും ദമ്പതികൾക്കിടയിലെ പ്രശ്നങ്ങളും അഭിസംബോധനചെയ്യാനാണു ഇത്തരമൊരു മത്സരം നടത്തിയതെന്ന് ഇദ്ദേഹം പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ഇത്തരമൊരു മത്സരം ദമ്പതികൾക്കിടയിലെ ബന്ധം ശക്തിപ്പെടുത്തുമെന്നാണു ഇദ്ദേഹം പറയുന്നത്. കഴിഞ്ഞ 37 വർഷമായി സംഘടിപ്പിച്ച് വരുന്ന ദുമാരിയ മേളയിലെ ഒരു മത്സരയിനമായാണു ഇത്തവണ ദമ്പതികളുടെ ചുംബനമത്സരം കൂട്ടിച്ചേർത്തത്. ആയിരക്കണക്കിനു കാഴ്ച്ചക്കാരുടെ മുന്നിൽ വെച്ച് പതിനെട്ടോളം ദമ്പതികളാണു ‘ലിപ് ലോക്ക്’ ചെയ്ത ചുംബനം നടത്തിയത്. വലിയൊരു ഫുട്ബോൾ ഗ്രൌണ്ടിലാണു മത്സരം അരങ്ങേറിയത്.