‘ഡിആര്‍എസില്‍’ ധോണിക്ക് പിഴക്കില്ലെന്ന് വീണ്ടും തെളിയിച്ചു

single-img
11 December 2017


http://www.bcci.tv/videos/id/5779/when-dhoni-made-the-right-call-yet-again

ഡിആര്‍എസ് സംവിധാനം ഉപയോഗിക്കുന്നതിലെ തന്റെ വൈദഗ്ധ്യം വീണ്ടും തെളിയിച്ച് മഹേന്ദ്രസിങ് ധോണി. ഇന്ത്യന്‍ ഇന്നിങ്‌സിലെ 33–ാം ഓവറിലാണ് സംഭവം. സചിത് പതിരണയുടെ പന്തില്‍ ബുംറ എല്‍ബിയില്‍ കുരുങ്ങി അംപയര്‍ ഔട്ട് വിളിച്ചപ്പോഴായിരുന്നു ധോണി റിവ്യൂവിന് അപ്പീല്‍ നല്‍കിയത്.

ടിവി റീപ്ലേകളില്‍ പന്തിന്റെ ഇംപാക്ട് ലൈനിന് പുറത്താണെന്ന് വ്യക്തമായതോടെ അംപയര്‍ക്ക് തന്റെ തീരുമാനം പിന്‍വലിക്കേണ്ടി വന്നു. ഇതോടെ സമൂഹമാധ്യമങ്ങളിലെല്ലാം ഡിആര്‍എസ് എന്നാല്‍ ‘ധോണി റിവ്യൂ സിസ്റ്റ’മാണെന്ന് വരെ ആരാധകര്‍ പറഞ്ഞു. റിവ്യൂവിന് അപ്പീല്‍ നല്‍കുന്ന ധോണിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.