‘അല്ല ചേട്ടന്മാരേ, തള്ളുമ്പോ ഒരു മയത്തിലൊക്കെ തള്ളണ്ടേ?’: മാധ്യമങ്ങളോട് അശ്വതി

single-img
11 December 2017

അവതാരക എന്ന നിലയില്‍ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് അശ്വതി ശ്രീകാന്ത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍, അശ്വതിയുടെ പ്രതിഫലത്തെ കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. 45 ലക്ഷം രൂപയാണ് അശ്വതി പ്രതിഫലം വാങ്ങുന്നത് എന്നായിരുന്നു വാര്‍ത്തകള്‍.

എന്തായാലും തന്നെസംബന്ധിച്ചു പുറത്തുവന്ന ഈ പുതിയ വാര്‍ത്തയോട് ഫേസ്ബുക് വഴി രസകരമായ രീതിയിലാണ് അശ്വതി ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്.

അശ്വതിയുടെ പോസ്റ്റ്

”നിങ്ങളറിഞ്ഞോ…നമ്മ വേറെ ലെവല്‍ ആയിട്ടാ… സൂപ്പര്‍ സ്റ്റാര്‍സിന്റെ അത്രേം ഇല്ലേലും അടുത്തൊക്കെ വരുന്നുണ്ട്!!

അല്ല ചേട്ടന്മാരേ, തള്ളുമ്പോ ഒരു മയത്തിലൊക്കെ തള്ളണ്ടേ…??

ഇത് കണ്ടിട്ട് ഇതൊക്കെ ഉള്ളതാണോന്ന് ഇന്‍ബോക്‌സില്‍ വന്നു ചോദിക്കുന്നവര്‍ക്ക് വേണ്ടി ഒരു നിമിഷം മൗനം !! ”